‘ജോയിയുടെ മരണത്തിൻറെ പൂർണ ഉത്തരവാദിത്തം റെയിൽവേയ്ക്ക്’, കാര്യങ്ങളുടെ ഗൗരവം അവർക്ക് മനസ്സിലായിട്ടില്ല, സഹകരണ മനോഭാവമില്ലാത്ത നിലപാട്; മന്ത്രി വി ശിവൻകുട്ടി

ജോയിയുടെ മരണത്തിൽ റെയിൽവേ സ്വീകരിക്കുന്ന നിലപാടുകളെ വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി. സഹകരണ മനോഭാവം ഇല്ലാത്ത നിലപാടാണ് ആമയിഴഞ്ചാൻ തോട് അപകടത്തിൽ റെയിൽവേ സ്വീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മരണത്തിൻറെ പൂർണ ഉത്തരവാദിത്വം റെയിൽവേക്കാണെന്നും,
റെയിൽവേയുടെ ഉയർന്ന ഉദ്യോഗസ്ഥൻ ചർച്ചയ്ക്ക് വന്നത് തന്നെ വളരെ വൈകിയാണെന്നും മന്ത്രി പറഞ്ഞു.

ALSO READ: ‘അനൗൺസ്‌മെന്റ് കേട്ടില്ല; ആസിഫ് അലി എനിക്ക് മൊമെന്റോ തരാനാണ് വന്നതെന്ന് അറിഞ്ഞില്ല’: ന്യായീകരിച്ച് രമേശ് നാരായണൻ

‘ഇന്നലെയും ഡിആർഎമ്മുമായി ബന്ധപ്പെട്ടു. സഹായവുമായി ബന്ധപ്പെട്ട കൃത്യമായി മറുപടി പറയാൻ അവർക്ക് അപ്പോഴും കഴിഞ്ഞിട്ടില്ല. തൊഴിൽ നിയമങ്ങൾ അനുസരിച്ചുള്ള കാര്യങ്ങൾ ഒന്നും തന്നെ സ്വീകരിച്ചിരുന്നില്ല. ഇതിൽ ലേബർ കമ്മീഷണർക്ക് അടക്കം കത്ത് നൽകിയിട്ടുണ്ട്. റെയിൽവേയ്ക്ക് കഴിയുന്ന പരമാവധി നഷ്ടപരിഹാരം നൽകണം. ഇതുവരെ റെയിൽവേയ്ക്ക് ഇതിൻ്റെ ഗൗരവം മനസ്സിലായിട്ടില്ല. റെയിൽവേ ഭൂമിയിലാണ് അപകടം നടന്നത്’, മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

ALSO READ: ആമയിഴഞ്ചാൻ തോട്ടിലെ അപകടം: ‘തലയൂരാൻ ശ്രമിച്ച്‌ റെയിൽവേ’, ടണലിൽ അടിഞ്ഞത് റെയിൽവേ ഭൂമിയിലെ മാലിന്യം അല്ലെന്ന് ഡിആർഎം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News