പ്ലസ് വണ്‍ പ്രവേശനം; സ്‌പെഷ്യല്‍ ഓര്‍ഡര്‍ നല്‍കിയത് ജനപ്രതിനിധികളുടെ ആവശ്യം മുന്‍നിര്‍ത്തി: മന്ത്രി വി ശിവന്‍കുട്ടി

Minister V Sivankutty

പ്ലസ് വണ്‍ പ്രവേശനത്തിന് സ്‌പെഷ്യല്‍ ഓര്‍ഡര്‍ നല്‍കിയത് ജനപ്രതിനിധികളുടെ ആവശ്യം മുന്‍നിര്‍ത്തിയാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. തീരുമാനം അനുകമ്പ അര്‍ഹിക്കുന്നവരുടെയും ദുര്‍ബല വിഭാഗങ്ങളില്‍ നിന്നുള്ളവരുടെയും ആവശ്യം മുന്‍നിര്‍ത്തിയാണെന്നും മന്ത്രി അറിയിച്ചു. ഇക്കാര്യത്തില്‍ വളരെ സുതാര്യമായ നടപടിക്രമങ്ങള്‍ ആണ് ഉണ്ടായിട്ടിട്ടുള്ളത്.

പ്ലസ് വണ്‍ പ്രവേശനത്തിന് മൂന്ന് മുഖ്യ ഘട്ട അലോട്‌മെന്റുകളും സപ്ലിമെന്ററി അലോട്ട്‌മെന്റുകളും പൂര്‍ത്തിയായതിന് ശേഷമാണ് സ്‌പെഷ്യല്‍ ഓര്‍ഡര്‍ നല്‍കേണ്ട അപേക്ഷകള്‍ പരിഗണിച്ചത്. അതായത് അര്‍ഹരായ എല്ലാ വിദ്യാര്‍ത്ഥികളെയും പരിഗണിച്ചതിന് ശേഷമാണ് സ്‌പെഷ്യല്‍ ഓര്‍ഡര്‍ നല്‍കിത്തുടങ്ങിയത്. എം എല്‍ എ മാര്‍ അടക്കമുള്ള ജനപ്രതിനിധികളുടെ ശുപാര്‍ശകള്‍ ഉള്ള അപേക്ഷകളാണ് പരിഗണിച്ചത്. ഇതില്‍ ഭരണ, പ്രതിപക്ഷ ജനപ്രതിനിധികള്‍ എന്ന വ്യത്യാസം ഇല്ല. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള അപേക്ഷകള്‍ പരിഗണിച്ചു. ഇതില്‍ അനുകമ്പ അര്‍ഹിക്കുന്ന കുട്ടികളും രക്ഷിതാക്കളും നല്‍കിയ അപേക്ഷകളും ഉള്‍പ്പെടുന്നുണ്ട്.

Also Read : വിരമിച്ചവരെ വീണ്ടും ജോലിയില്‍ ഉള്‍പ്പെടുത്താനുള്ള റെയില്‍വേയുടെ തീരുമാനം യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം : എഎ റഹീം

ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ള അവശത അനുഭവിക്കുന്ന രക്ഷിതാക്കള്‍ ഉള്ള വിദ്യാര്‍ത്ഥികള്‍ , ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ള വിദ്യാര്‍ത്ഥികള്‍, മലയോര – പിന്നാക്ക മേഖലയില്‍ സാങ്കേതിക പ്രശ്‌നത്താല്‍ അപേക്ഷയില്‍ തെറ്റ് വന്നവര്‍ / അപേക്ഷിക്കാന്‍ കഴിയാത്തവര്‍ തുടങ്ങി പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ പരിഗണന നല്‍കിയിട്ടുള്ളത്. ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളിലും സ്‌പെഷ്യല്‍ ഓര്‍ഡര്‍ വഴി കുട്ടികളെ പരിഗണിച്ചിട്ടുണ്ട്. സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നത് കൊണ്ട് ആര്‍ക്കും ഒരു ഉപകാരമില്ല. അനുകമ്പയും അവസരവും അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികളെ ആ തരത്തില്‍ പരിഗണിക്കേണ്ടതില്ല എന്നാണ് പൊതുനിലപാട് എങ്കില്‍ അടുത്ത തവണ മുതല്‍ സ്‌പെഷ്യല്‍ ഓര്‍ഡര്‍ വേണ്ടെന്നു വെക്കുന്ന കാര്യം എല്ലാവരുമായും ചര്‍ച്ച ചെയ്ത് തീരുമാനിക്കാം. വര്‍ഷങ്ങളായി തുടരുന്ന സംവിധാനം ആണ് സ്‌പെഷ്യല്‍ ഓര്‍ഡര്‍ എന്നും മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.

എല്ലാ കുട്ടികള്‍ക്കും പഠനാവസരം ഒരുക്കുന്നതിനാണ് സര്‍ക്കാരിന്റെ മുന്‍ഗണന. വാസ്തവ വിരുദ്ധ കാര്യങ്ങള്‍ പ്രചരിപ്പിച്ച് സദുദ്ദേശ്ശപരമായി ചെയ്യുന്ന കാര്യങ്ങളെ തെറ്റായി വ്യാഖ്യാനിച്ചാല്‍ നഷ്ടമാകുന്നത് സാധാരണക്കാരുടെ മക്കളായ വിദ്യാര്‍ത്ഥികളുടെ അവസരമാണെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News