പുതിയ അക്കാദമിക് വര്‍ഷം ഭിന്നശേഷി സൗഹൃദമാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ചില സ്കൂളുകള്‍ ഭിന്നശേഷി കുട്ടികള്‍ക്ക് പ്രവേശനം നല്കുന്നതില് ബുദ്ധിമുട്ട് കാണിക്കുന്നുണ്ടെന്നും അത്തരം സ്കൂളുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് രണ്ട് കേസുകള്‍ പരിശോധിച്ചു. പരാതിക്കാരുടെ വാദം ശരിയാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ തുടര്‍ നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here