സിമന്റ് യന്ത്രത്തിൽ കുടുങ്ങി മരിച്ച അതിഥി തൊഴിലാളിയുടെ കുടുംബത്തിന് നഷ്ടപരിഹാരം ഉറപ്പാക്കും: മന്ത്രി വി ശിവൻകുട്ടി

V Sivankutty

സിമന്റ് യന്ത്രത്തിൽ കുടുങ്ങി മരിച്ച പത്തൊൻപതുകാരനായ അതിഥി തൊഴിലാളിയുടെ കുടുംബത്തിന് നഷ്ടപരിഹാരം ഉറപ്പാക്കാനുള്ള നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. തൃശൂർ ജില്ലയിലെ വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്തിൽ വെളയനാട് പ്രവർത്തിച്ചു വരുന്ന ATCON എന്ന സ്ഥാപനത്തിൽ സിമന്റ് യന്ത്രത്തിൽ കുടുങ്ങിയാണ് മരിച്ച പത്തൊൻപതുകാരനായ വർമാനന്ദ കുമാർ എന്ന അതിഥി തൊഴിലാളി മരിച്ചത്.

അപകടമരണമുണ്ടായതിന് പിന്നാലെ തന്നെ ഇരിങ്ങാലക്കുട അസിസ്റ്റൻ്റ് ലേബർ ഓഫീസർ സ്ഥാപനത്തിൽ നേരിട്ട് അന്വേഷണം നടത്തുകയും വർമാനന്ദ കുമാറിന്റെ മൃതദേഹം വിമാന മാർഗ്ഗം സ്വദേശമായ ബീഹാറിലെത്തിക്കാൻ വേണ്ട നടപടി സ്വീകരിക്കുകയും ചെയ്തു. കമ്പനി തൊഴിലാളിയുടെ ആശ്രിതർക്ക് രണ്ടര ലക്ഷം രൂപ നൽകിയതായി ഇരിങ്ങാലക്കുട അസിസ്റ്റന്റ് ലേബർ ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

also read: ക്ഷേമ പെൻഷൻ തട്ടിപ്പ്; അനർഹരെ കണ്ടെത്താൻ കൂടുതൽ പരിശോധന: മന്ത്രി കെ എൻ ബാലഗോപാൽ
വിശദമായ അന്വേഷണം നടത്തിയതിൽ അത് രജിസ്റ്റർ ചെയ്യാതെ പ്രവർത്തിച്ച കമ്പനി ആണെന്ന് ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പ് കണ്ടെത്തുകയും കമ്പനി മേധാവികൾക്ക് എതിരെ സുരക്ഷാ ലംഘനത്തിന് മൂന്ന് പ്രോസിക്യൂഷൻ കേസ് ഫയൽ ചെയ്യുകയും ചെയ്തിട്ടുണ്ട്.ഇരിങ്ങാലക്കുട അസിസ്റ്റന്റ് ലേബർ ഓഫീസർ അവിടം സന്ദർശിച്ചതിന്റെ പശ്ചാത്തലത്തിൽ തൃശൂർ ജില്ലാ ഓഫീസർക്ക് റിപ്പോർട്ട് നൽകുകയും കമ്പനി മേധാവികളുമായി ചർച്ച ചെയ്തതിൽ ഇൻഷുറൻസ് കമ്പനിയുമായി ചേർന്ന് നഷ്ടപരിഹാരം നൽകുന്നതിന് നടപടി സ്വീകരിക്കുമെന്ന് സ്ഥാപന മേധാവികൾ ഉറപ്പ് നൽകുകയും ചെയ്തു. തൊഴിൽ വകുപ്പ് ഈ വിഷയത്തിൽ വീണ്ടും ഹിയറിംഗ് വച്ചിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News