മലപ്പുറം പരപ്പനങ്ങാടിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം; സീറ്റ് ലഭിക്കാത്തതല്ല കാരണം: മന്ത്രി വി ശിവൻകുട്ടി

മലപ്പുറം പരപ്പനങ്ങാടിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കാരണം സീറ്റ് ലഭിക്കാത്തതല്ല കാരണമെന്ന് മന്ത്രി വി ശിവൻകുട്ടി. ആത്മഹത്യക്ക് അഡ്മിഷനുമായി ബന്ധമുണ്ടെന്ന് കരുതുന്നില്ല. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശങ്കയുണ്ടാക്കാൻ ശ്രമിക്കരുത്. പ്രാഥമിക വിവരം അനുസരിച്ച് കുട്ടിക്ക് സീറ്റ് ലഭിക്കാതിരിക്കുന്ന പ്രശ്‌നം ഇല്ല എന്നാണ് മനസ്സിലാക്കുന്നത്. ഒന്നാം ഘട്ട അലോട്ട്‌മെന്റ് മാത്രമാണ് പൂർത്തിയായിട്ടുള്ളത്.

Also Read: പന്തീരാങ്കാവ് പീഡന കേസ്; മൊഴി മാറ്റി പറഞ്ഞ യുവതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതം

രണ്ടാം ഘട്ട അലോട്ട്‌മെന്റ് ഇന്നു മുതൽ ആരംഭിക്കും. കമ്മ്യൂണിറ്റി ക്വാട്ടയിലെ പ്രവേശനവും ഇന്നു മുതലാണ് ആരംഭിക്കുന്നത്. മിക്കവാറും എല്ലാവർക്കും മൂന്നാമത്തെ അലോട്ട്‌മെന്റോടുകൂടി സീറ്റുകൾ ലഭിക്കും. ഇതിനു ശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റുകളും ഉണ്ടാകും. ജൂൺ 24 ന് മാത്രമാണ് ക്ലാസ്സുകൾ ആരംഭിക്കുക. അതിന് മുന്നോടിയായി തന്നെ എല്ലാ കുട്ടികൾക്കും വിവിധ കോഴ്‌സുകളിൽ പ്രവേശനം ഉറപ്പാകുന്നതാണ്.

Also Read: ആന്ധ്ര, ഒഡീഷ മുഖ്യമന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഇതൊന്നും കാത്തു നിൽക്കാതെ കുട്ടി വിട പറഞ്ഞത് ഏറെ വേദനാജനകമാണ്. രക്ഷിതാക്കളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു. പ്ലസ് വൺ പ്രവേശനം സംബന്ധിച്ച അനാവശ്യ ചർച്ചയിലൂടെ കുട്ടികൾക്കും രക്ഷിതാക്കൾക്കും മാനസിക സമ്മർദ്ദം ഉണ്ടാക്കരുത് എന്ന് വിനീതമായി അഭ്യർത്ഥിക്കുകയാണ്. വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത് തികച്ചും ദൗർഭാഗ്യകരമാണ്. ആത്മഹത്യയുടെ കാരണം എന്താണെന്ന് സംബന്ധിച്ച് പൊലീസിൽ നിന്നും വിവരങ്ങൾ തേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News