പ്ലസ് വൺ സീറ്റിൽ സപ്ലിമെൻററി അലോട്ട്മെൻറ് കഴിയുന്നതോടെ അപേക്ഷ നൽകിയ എല്ലാവർക്കും സീറ്റ് ലഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. നിയമിച്ചത് കമ്മീഷനെ അല്ല, പ്രശ്നം പഠിക്കാൻ രണ്ട് ഉദ്യോഗസ്ഥരെയാണ് നിയമിച്ചത് എന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.പത്താംതരം പരീക്ഷ പാസാകുന്ന പലർക്കും എഴുത്തും വായനയും അറിയില്ലെന്ന് മന്ത്രി സജി ചെറിയാന്റെ പരാമർശം പ്രതിപക്ഷം സഭയിൽ ഉന്നയിച്ചു. എന്നാൽ സജി ചെറിയാൻ പ്രസംഗത്തിന്റെ ഒഴുക്കിന് വേണ്ടി പറഞ്ഞതെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
ALSO READ: കണ്ണൂരിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിനികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി
അതേസമയം ഈ സംഭവത്തിൽ മന്ത്രി സജിചെറിയാൻ മറുപടി നൽകി. ഒരു കുട്ടി തൻറെ വീട്ടിൽ അപേക്ഷ നൽകാൻ വന്നിരുന്നുവെന്നും ആ അപേക്ഷയിൽ നിരവധി അക്ഷരത്തെറ്റ് ഉണ്ടായിരുന്നുവെന്നുംഅതിലെ അക്ഷരതെറ്റുകൾ കണ്ട പ്രയാസത്തിൽ പറഞ്ഞതാണ് എന്നുമാണ് മന്ത്രി സജി ചെറിയാൻ പറഞ്ഞത്.പത്താംതരം പാസാകുന്ന വിദ്യാർത്ഥികളിൽ ചിലരിൽ അക്ഷരമറിയാത്ത കുട്ടികളുമുണ്ട്എന്ന അഭിപ്രായമാണ് താൻ പറഞ്ഞത്.അത് വിവാദമാക്കേണ്ട ആവശ്യമില്ല.ജനാധിപത്യ രാജ്യമല്ലേ ചർച്ചകൾ നടക്കട്ടെ എന്നും മന്ത്രി പറഞ്ഞു.
ALSO READ: കണ്ണടച്ച് തുറക്കും മുന്നേ അവർ എത്തി കുഞ്ഞിനെ രക്ഷപ്പെടുത്തി; നന്ദി അറിയിച്ച് അമ്മ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here