‘പഠന യാത്രക്ക് പണമില്ലെന്ന കാരണത്താല്‍ ഒരു കുട്ടിയെപ്പോലും ഉള്‍പ്പെടുത്താനാവാതിരിക്കില്ല’… എന്ന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. സ്വന്തം അനുഭവങ്ങളിലൂടെ വിവരിക്കുന്ന ഗീതു സുരേഷിന്റെ പോസ്റ്റ്, കുഞ്ഞുങ്ങളുടെ ആത്മാഭിമാനം എങ്ങനെയാണ് മുറിപ്പെടുന്നതെന്നും അതിന് എത്രമാത്രം സഹായകരമാണ് ഇത്തരം കരുതലുകളെന്നും വ്യക്തമാക്കുന്നു.
ക്ലാസ്മുറികള്‍ എല്ലാ അര്‍ഥത്തിലും തുല്യതയുടെ പാഠപുസ്തകങ്ങള്‍ ആയി മാറണമെന്ന് ഗീതു കുറിച്ചു. ഞാന്‍ പോയ പഠന യാത്രകളെല്ലാം മനോഹരമായിരുന്നു.. പോവാന്‍ കഴിയാതിരുന്ന യാത്രകളെല്ലാം ഇന്നും വേദനയുമാണ്.. നമ്മള്‍ അനുഭവിച്ച വേദനകള്‍ നമ്മുടെ കുട്ടികള്‍ക്ക് ഉണ്ടാവാതിരിക്കാന്‍ ഇനിയും പലതും തിരുത്തേണ്ടതുണ്ട്…തിരുത്തലുകള്‍ നമ്മെ നയിക്കട്ടെ.. ജീവിതം എല്ലാവര്‍ക്കും ആസ്വദിക്കാന്‍ കഴിയട്ടെ..
പ്രിയ സഖാവേ ശിവന്‍കുട്ടി… കുഞ്ഞുങ്ങളുടെ ആത്മാഭിമാനം മുറിവേല്‍ക്കാതിരിക്കാന്‍ കരുതലോടെ ഇടപെടല്‍ നടത്തിയതിന് നന്ദി.. സ്‌നേഹപൂര്‍വം ഓര്‍മകളിലേക്ക് യാത്ര പോയ പഴയ ഒരു ആറാം ക്ലാസുകാരി എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റ് താഴെ വായിക്കാം:
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here