സർക്കാർ മേഖലയിലെ കരിയർ ഡെവലപ്മെന്റ് സെന്ററിന്റെ ശിലാസ്ഥാപനം നിർവഹിച്ച് മന്ത്രി വി ശിവൻകുട്ടി

സർക്കാർ മേഖലയിലെ കരിയർ ഡെവലപ്മെന്റ് സെന്ററിന്റെ ശിലാസ്ഥാപനം നിർവഹിച്ച് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം കരമനയിൽ നിർമാണം ആരംഭിക്കുന്ന കരിയർ ഡെവലപ്മെന്റ് സെന്റർ നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പിന്റെ നാല് കോടി തൊണ്ണൂറ്റി ഒമ്പത് ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മിക്കുന്നത്. മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക് പോസ്റ്റിലൂടെ ഇക്കാര്യം വ്യക്തമാക്കി.

ALSO READ: സംസ്ഥാനത്തെ സർവകലാശാലകളുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

വ്യക്തിയെയും കുടുംബത്തെയും ആഴത്തില്‍ അറിഞ്ഞു കൊണ്ട് ജീവിത വിജയം സാധ്യമാവുന്ന വഴികള്‍ തെരെഞ്ഞെടുക്കാന്‍ സഹായിക്കുന്നതാണിത് എന്നും മന്ത്രി കുറിച്ചു. ആധുനിക സംവിധാനങ്ങളുളളതാണ് ഈ കരിയര്‍ ഡവലപ്പ്മെന്റ് സെന്റർ.ഇതിന്റെ സേവനങ്ങള്‍ തികച്ചും സൗജന്യമാണ് എന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: കേരളത്തിലെ ഏറ്റവും വലിയ ഡയാലിസിസ് സെന്റർ ഇന്നു മുതൽ പ്രവർത്തനമാരംഭിക്കും

മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക് പോസ്റ്റ്

തിരുവനന്തപുരം കരമനയിൽ സർക്കാർ മേഖലയിലെ കരിയർ ഡെവലപ്മെന്റ് സെന്ററിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പിന്റെ നാല് കോടി തൊണ്ണൂറ്റി ഒമ്പത് ലക്ഷം രൂപ ചെലവഴിച്ചാണ് കരിയർ ഡെവലപ്മെന്റ് സെന്റർ നിർമ്മിക്കുന്നത്. വ്യക്തിയെയും കുടുംബത്തെയും ആഴത്തില് അറിഞ്ഞുകൊണ്ട് ജീവിത വിജയം സാധ്യമാവുന്ന വഴികള് തെരെഞ്ഞെടുക്കാന് സഹായിക്കുന്ന ആധുനിക സംവിധാനങ്ങളുളള കരിയര് ഡവലപ്പ്മെന്റ് സെന്ററിന്റെ സേവനങ്ങള് തികച്ചും സൗജന്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News