കേന്ദ്ര ബജറ്റ് തീർത്തും തൊഴിലാളി വിരുദ്ധമാണെന്ന് മന്ത്രി വി ശിവൻകുട്ടി. ഇന്ത്യയിൽ 60 കോടി പേർ തൊഴിലാളികൾ ആണെന്നിരിക്കെ തൊഴിലാളി എന്ന വാക്കുച്ചരിക്കാൻ പോലും കേന്ദ്ര ധനമന്ത്രി മടിക്കുന്നത് എന്തിനാണ്? എന്നും മന്ത്രി വി ശിവൻകുട്ടി ചോദിച്ചു.
also read: ജാര്‍ഖണ്ഡില്‍ ജെഎംഎമ്മിന് ആശ്വാസം; 44 എംഎല്‍എമാര്‍ ഹൈദരാബാദില്‍
ക്ഷേമ പദ്ധതികൾ, മൂലധന നിക്ഷേപം, കൃഷി,വിദ്യാഭ്യാസം,ആരോഗ്യം എന്നിവയ്ക്കൊന്നും ഊന്നൽ നൽകാത്ത ബജറ്റ് ആണ് ഇത്. സാമൂഹ്യ സുരക്ഷാ പെൻഷനുകൾക്ക് കൂടുതൽ ഒന്നും വകയിരുത്താൻ ധനമന്ത്രി ശ്രമിച്ചില്ല എന്നും മന്ത്രി കഴിഞ്ഞ ദിവസത്തെ ബജറ്റ് ചൂണ്ടിക്കാട്ടി മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ,ആശ, സ്കൂൾ പാചകം, അംഗൻവാടി തൊഴിലാളികൾ എന്നിവരൊക്കെ ബജറ്റിൽ അരികുവൽക്കരിക്കപ്പെട്ടവരായി എന്നും മന്ത്രി വ്യക്തമാക്കി. കോർപ്പറേറ്റ് മുതലാളിമാരെ തൃപ്തിപ്പെടുത്തുക എന്നത് മാത്രമാണ് ബജറ്റ് ലക്ഷ്യം വയ്ക്കുന്നത് എന്നും മന്ത്രി പറഞ്ഞു.
also read: ഉടമസ്ഥനില്ലാത്ത നിലയിൽ യശ്വന്ത്പൂർ- കണ്ണൂർ എക്സ്പ്രസിൽ നിന്നും 21കിലോ കഞ്ചാവ് കണ്ടെത്തി
മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക് പോസ്റ്റ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here