‘കോഴിമുട്ട വിരിയുന്നത് ഓര്‍ത്ത് ഉറക്കം വന്നില്ല’; വിദ്യാര്‍ഥിയുടെ ഡയറി പങ്കുവെച്ച് മന്ത്രി ശിവന്‍കുട്ടി

v-sivankutty

യുപി സ്‌കൂള്‍ വിദ്യാര്‍ഥിയുടെ സ്‌കൂള്‍ ഡയറി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കണ്ണൂര്‍ ജില്ലയിലെ പുളിയനമ്പ്രം മുസ്ലിം യു പി സ്‌കൂള്‍ വിദ്യാര്‍ഥി ഷഹസാദിന്റെ ഡയറിയാണ് അദ്ദേഹം പങ്കുവെച്ചത്. വീട്ടിലെ കോഴി അടയിരിക്കുന്നതും മുട്ട വിരിഞ്ഞതുമാണ് ഡയറിയിലെ വിഷയം. മുട്ട വിരിയുന്നത് ഓര്‍ത്തിട്ട് എനിക്ക് ഉറക്കം വന്നില്ലെന്ന് വിദ്യാര്‍ഥി കുറിച്ചു. ഇതാണ് മന്ത്രി അടിക്കുറിപ്പ് കൊടുത്തത്. കോഴിമുട്ട വിരിയുന്നതും കാത്ത് ഒരു കുഞ്ഞ് എന്ന അടിക്കുറിപ്പാണ് മന്ത്രി നല്‍കിയത്.


‘ഇന്ന് എന്റെ വീട്ടിലെ കോഴി വിരിഞ്ഞു. അതില്‍ അഞ്ച് വെളുത്ത കോഴിയും മൂന്ന് കറുത്ത കോഴിയുമുണ്ടായിരുന്നു. അത് വിരിയുന്ന കാര്യം ഓര്‍ത്തിട്ട് എനിക്ക് ഉറക്കം വന്നില്ല’- എന്നായിരുന്നു കുട്ടിയുടെ ഡയറി. മന്ത്രിയുടെ പോസ്റ്റില്‍ സരിന്‍ ഫ്രാന്‍സിസ് എന്നയാളുടെ കമന്റിന് ശിവന്‍കുട്ടി മറുപടിയും നല്‍കി.

Read Also: ‘അവകാശങ്ങളുടെ പാത സ്വീകരിക്കൂ’ എന്നതാണ് ഈ വര്‍ഷത്തെ ലോക എയ്ഡ്‌സ് ദിന സന്ദേശം; ‘ഒന്നായ് പൂജ്യത്തിലേയ്ക്ക്’ എന്ന ക്യാമ്പയിനിലൂടെ സമഗ്രമായ ഇടപെടലുകൾ നടത്തി വരികയാണ് എൽഡിഎഫ് സർക്കാർ: മുഖ്യമന്ത്രി


‘എന്റെ കുഞ്ഞിലേ തള്ളക്കോഴി കുഞ്ഞുങ്ങളെയും ചിറകിനുള്ളില്‍ ആക്കി ഇരിക്കുമ്പോള്‍ ഞാന്‍ അതിനു വട്ടം ചാടി.. കോഴി കുഞ്ഞുങ്ങള്‍ ചിതറി… എന്റെ ചവിട്ട് കൊണ്ട് ഒരു കുഞ്ഞു ചതഞ്ഞരഞ്ഞു… കുറെ കാലം എനിക്ക് ആ വിഷമം മനസ്സില്‍ നിന്നു.. ഈ കത്ത് കണ്ടപ്പോള്‍ ആ കാര്യങ്ങള്‍ ഓര്‍മ്മയില്‍ വന്നു’- എന്നായിരുന്നു കമന്റ്. ‘ആ നീറ്റലാണ് സഹജീവിയോടുള്ള കരുണയും സ്‌നേഹവും അറിയാതെ സംഭവിച്ചതല്ലേ, വിഷമം വേണ്ട..’ എന്ന് മന്ത്രി മറുപടിയും നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News