ചെണ്ടമേളത്തില്‍ മതിമറന്ന് ആടിപ്പാടുന്ന കുട്ടികളുടെ വീഡിയോ പങ്ക് വെച്ച് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. ‘ചെണ്ടത്താളം മുറുകുമ്പോള്‍ വെറുതെ നില്‍ക്കുന്നതെങ്ങനെ’ എന്ന അടിക്കുറിപ്പോടെയാണ് 50 സെക്കന്‍ഡ് നീണ്ടുനില്‍ക്കുന്ന വീഡിയോ അദ്ദേഹം ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്ക് വെച്ചത്. തിരുവനന്തപുരം കോട്ടണ്‍ഹില്‍ എല്‍ പി സ്‌കൂളിലെ ദൃശ്യങ്ങളാണിത്.
ചെണ്ടമേളത്തില്‍ കുട്ടികളെല്ലാം സന്തോഷത്തോടെ താളംപിടിക്കുന്നതും ഒരു ആണ്‍കുട്ടി പ്രത്യേകമായി ആടുന്നതും കാണാം. ഡാന്‍സ് ചെയ്യാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട് ഈ കുട്ടി.
‘നാളിത് വരെ കണ്ടിട്ടില്ല ഇത്രയും വിദ്യാര്‍ഥിപറ്റുള്ള ഒരു വിദ്യാഭ്യാസ മന്ത്രിയെ ലവ് യു സര്‍’, ‘പിന്നല്ല… പിള്ളേര്‍ ആടി പ്പാടി കളിച്ചു പഠിച്ചു വളരട്ടെ’, ‘അടിപൊളി കുട്ടികള്‍ക്കും മന്ത്രിക്കും – അഭിനന്ദനങ്ങള്‍’, ‘എന്‍ വഴി തനി വഴി’, ‘ആ മൊത്തം പെണ്‍കുട്ടികളുടെ കാരണവരാണവന്‍’, ‘മക്കള്‍ടെ സന്തോഷം കാണുമ്പോള്‍’, ‘എന്താ ഒരു തന്തോയം’, ‘മനസ്സ് നിറഞ്ഞു’, ‘ലെവന്‍ പുലി തന്നെ…’ എന്നിങ്ങനെ കമന്റുകളുമുണ്ട്. വീഡിയോ കാണാം:
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here