വിദ്യാഭ്യാസ കോണ്‍ക്ലേവ് നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച് മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വിദ്യാഭ്യാസ കോണ്‍ക്ലേവ് നിര്‍ദേശങ്ങള്‍ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചു.

പ്രീപ്രൈമറി വിദ്യാഭ്യാസം മുതല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം വരെയുള്ള പാഠ്യപദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ 2025 ഓടെ പൂര്‍ത്തിയാകും. ഇതോടൊപ്പം തന്നെ സ്‌കൂള്‍ പഠനനിലവാരവും വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിന് വിവിധ പരിപാടികള്‍ ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ‘ഗുണമേന്മാ വിദ്യാഭ്യാസത്തിനായുള്ള മൂല്യനിര്‍ണ്ണയ പരിഷ്‌കരണം’ എന്ന മേഖലയില്‍ ഏകദിന കോണ്‍ക്ലേവ് സംഘടിപ്പിച്ചത്.

അതില്‍ വന്ന പ്രധാന നിര്‍ദ്ദേശങ്ങള്‍ ആണ് റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുള്ളത്. ഒന്നാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള പഠനപ്രവര്‍ത്തനങ്ങളുടെ മൂല്യനിര്‍ണ്ണയപ്രക്രിയ കാലോചിതമായി പരിഷ്‌കരിക്കണമെന്നും നിലവിലെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഓരോ പേപ്പറിനും എഴുത്തുപരീക്ഷയില്‍ മിനിമം മാര്‍ക്ക് (30% മാര്‍ക്ക്) വേണമെന്ന ശക്തമായ അഭിപ്രായം കോണ്‍ക്ലേവില്‍ ഉയര്‍ന്നു. നിരന്തര മൂല്യനിര്‍ണ്ണയപ്രക്രിയ സമഗ്രവും സുതാര്യവും ആകണമെന്നും നിര്‍ദ്ദേശമുണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News