ആ പരിപ്പ് ഇവിടെ വേവില്ല; സംഘപരിപാറിന്റെ സൈബര്‍ ആക്രമണത്തില്‍ മമ്മൂട്ടിക്ക് പിന്തുണയുമായി വി ശിവന്‍കുട്ടി

മമ്മൂട്ടിക്കെതിരായ സംഘപരിവാറിന്റെ സൈബര്‍ ആക്രമണത്തിനെതിരെ മന്ത്രി വി ശിവന്‍കുട്ടി. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് മന്ത്രി താരത്തിന് പിന്തുണ അറിയിച്ചത്. “ആ പരിപ്പ് ഇവിടെ വേവില്ല… മമ്മൂട്ടി മലയാളിയുടെ അഭിമാനം..” എന്ന കുറിപ്പോടെയാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

പുഴു, ഉണ്ട എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹര്‍ഷദിനേയും മമ്മൂട്ടിയേയും ചേര്‍ത്തുവെച്ചാണ് സംഘപരിവാര്‍ ആക്രമണം. മമ്മൂട്ടിയെ ഇസ്ലാമിസ്റ്റ് ആയി ചിത്രീകരിച്ചുകൊണ്ട് നിരവധി പോസ്റ്റുകളാണ് സംഘപരിവാര്‍ പ്രൊഫൈലുകള്‍ സോഷ്യല്‍മീഡിയകളില്‍ പങ്കുവയ്ക്കുന്നത്. ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

അതേസമയം മമ്മൂട്ടിയെ വർഗീയവത്കരിച്ച് മറുനാടൻ മലയാളിയും സൈബർ സംഘികളും നടത്തുന്ന പ്രചാരണങ്ങൾക്ക് മറുപടി നല്‍കുകയാണ്  നൽകി സോഷ്യൽ മീഡിയ. സംഘപരിവാറിന്റെ ഈ ശ്രമങ്ങൾ മമ്മൂട്ടിയുടെ ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ടർബോ എന്ന ചിത്രത്തിന്റെ വിജയത്തിലാവും പ്രതിഫലിക്കുക. ഇസ്ലാമായ മമ്മൂട്ടി പുഴു പോലെ ഒരു ചലച്ചിത്രത്തിൽ അഭിനയിച്ചതിലെ അമർഷമാണ് പലരും തീർക്കുന്നതെന്നും അഭിപ്രായങ്ങളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News