സുസ്ഥിര മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ വിദ്യാഭ്യാസ പദ്ധതിയില്‍ യു എ ഇയിലെ ലൂത്ത ബയോഫ്യൂവല്‍സ് പോലുള്ള സ്ഥാപനങ്ങളുമായി സഹകരിക്കുന്ന കാര്യം പരിഗണനയിലെന്ന് പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. യു എ ഇയിലെ ലൂത്ത ബയോഫ്യൂവല്‍സ് (എല്‍ബിഎഫ്) ഓഫീസ് സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.
also read- ഭാര്യയെ വെടിവെച്ചു കൊന്നതിന് പിന്നാലെ ഹൃദയാഘാതം മൂലം ഭര്‍ത്താവ് മരിച്ചു
യുഎഇ ആസ്ഥാനമായുള്ള പ്രമുഖ വ്യവസായ സ്ഥാപനവും യുസിഒ അധിഷ്ഠിത ജൈവ ഇന്ധന നിര്‍മാതാവുമാണ് ലൂത്ത ബയോഫ്യൂവല്‍സ്. എല്‍ബിഎഫിന്റെ വിദ്യാഭ്യാസ, ബോധവല്‍ക്കരണ പരിപാടികള്‍ മന്ത്രി വി ശിവന്‍കുട്ടി വിലയിരുത്തി. സുസ്ഥിര മാലിന്യ സംസ്‌കരണത്തിന് ഊന്നല്‍ നല്‍കുന്ന പാഠ്യപദ്ധതി, ക്ലാസ് റൂം അറിവിനും അതിന്റെ യഥാര്‍ത്ഥ ലോക സാഹചര്യങ്ങള്‍ക്കും ഇടയിലുള്ള ഒരു പാലമായി പ്രവര്‍ത്തിക്കുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
സുസ്ഥിര സമ്പ്രദായങ്ങളുടെ മേഖലയില്‍ ഇന്ത്യയും യു എ ഇയും തമ്മിലുള്ള കൂടുതല്‍ സഹകരണത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് ഇന്ത്യ നയിക്കുന്ന ആഗോള ജൈവ ഇന്ധന സഖ്യത്തോടുള്ള യുഎഇയുടെ സമീപകാല പ്രതിബദ്ധതയെ മന്ത്രി പ്രശംസിച്ചു. ലൂത്ത ബയോഫ്യൂവല്‍സ് പോലുള്ള സ്ഥാപനങ്ങളുമായി ഒത്തുചേരുന്നതിലൂടെ, കേരളത്തിന്റെ ജൈവ ഇന്ധന മേഖലയെ ശക്തിപ്പെടുത്താനും മാലിന്യ നിര്‍മാര്‍ജനത്തിനും സുസ്ഥിരതയ്ക്കും ഊന്നല്‍ നല്‍കുന്ന പദ്ധതികള്‍ക്കായി യുവാക്കളെ പ്രചോദിപ്പിക്കാന്‍ കഴിയുമെന്ന് മന്ത്രി വ്യക്തമാക്കി.
also read- ‘ഗീതുവിനെതിരായ സൈബര്‍ ആക്രമണം അങ്ങേയറ്റം സ്ത്രീവിരുദ്ധം’; പ്രതിഷേധമറിയിച്ച് ഡിവൈഎഫ്‌ഐ
ലൂത്തബയോഫ്യൂവല്‍സിന്റെ വിജയത്തില്‍ സ്ഥാപകനും സി ഇ ഒയുമായ യൂസിഫ് സയീദ് ലൂത്തയുടെ സംഭാവനകളെ മന്ത്രി എടുത്തുകാട്ടി. മാലിന്യത്തില്‍ നിന്ന് ഊര്‍ജത്തിലേക്ക് നയിക്കുന്നതിലേക്ക് സാധ്യമായ സഹകരണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സാധിച്ചത് അഭിമാനകരമാണെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സന്ദര്‍ശന വേളയില്‍, ലൂട്ടാ ബയോ ഫ്യൂവല്‍സുമായി ബന്ധപ്പെട്ട അക്കാദമിയില്‍ പരിശീലനം നേടിയ യുഎഇ പൗരന്മാരുമായും മന്ത്രി ആശയവിനിമയം നടത്തി. ഓവര്‍സീസ് ഡെവലപ്മെന്റ് ആന്റ് എംപ്ലോയ്മെന്റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്‌സ് മാനേജിംഗ് ഡയറക്ടര്‍ അനൂപ് കെ എയും ചടങ്ങില്‍ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here