കേരളം ഒഡെപെക് വഴി നിയമിച്ച നിരവധി സെക്യൂരിറ്റി ഗാര്‍ഡുകളെ യു എ ഇ യിലെ വി വണ്‍ കമ്പനിയില്‍ പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി സന്ദര്‍ശിച്ചു.നിയമിതരായ മലയാളി സെക്യൂരിറ്റി ഗാര്‍ഡുകളുമായി മന്ത്രി ആശയവിനിമയം നടത്തി. അവരുടെ താമസ – ഭക്ഷണ കാര്യങ്ങള്‍ അടക്കമുള്ള സൗകര്യങ്ങള്‍ വിലയിരുത്തി. മറ്റ് മേഖലകളില്‍ കൂടി കൂടുതല്‍ മലയാളികള്‍ക്ക് കമ്പനിയില്‍ തൊഴില്‍ ലഭിക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് മന്ത്രി അറിയിച്ചു.
വി വണ്‍ സി. ഒ. ഒ. അയൂബ് അല്‍ മുല്ല, ഡയറക്ടര്‍ കോര്‍പ്പറേറ്റ് സര്‍വീസസ് ഇബ്രാഹിം അല്‍ ജനാഹി, ഡയറക്ടര്‍ ഫിനാന്‍സ് ആന്‍ഡ് ബിസിനസ് ഡെവലപ്‌മെന്റ് ചേലക്കര രാമകൃഷ്ണന്‍,സെക്യൂരിറ്റി വിഭാഗം തലവന്‍ അഖിലേഷ് നായര്‍ തുടങ്ങിയവര്‍ മന്ത്രി പങ്കെടുത്ത യോഗങ്ങളില്‍ സന്നിഹിതരായിരുന്നു.
Also Read: ഇക്വസ്ട്രിയന്‍ വേള്‍ഡ് എന്‍ഡുറന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ നേട്ടം; നിദയെ അഭിനന്ദിച്ച് മുഖ്യമന്ത്രി
തുടര്‍ന്ന് മന്ത്രി ട്രാന്‍സ്വേള്‍ഡ് സന്ദര്‍ശിച്ചു. ട്രാന്‍സ്വേള്‍ഡ് സി ഇ ഒ, ചെയര്‍മാന്‍, ഫിനാന്‍സ് ഡയറക്ടര്‍ തുടങ്ങിയവരുമായി മന്ത്രി ചര്‍ച്ച നടത്തി.ഇവിടെ കൂടുതല്‍ മലയാളികളെ റിക്രൂട്ട് ചെയ്യാന്‍ കമ്പനി സന്നദ്ധമാണെന്ന് മന്ത്രി അറിയിച്ചു.
പിന്നീട് മന്ത്രി കനേഡിയന്‍ സ്‌പെഷലിസ്റ്റ് ഹോസ്പിറ്റല്‍ സന്ദര്‍ശിച്ചു. ഇവിടെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന നൂറോളം ജീവനക്കാരുമായി മന്ത്രി ആശയവിനിമയം നടത്തി. വിദേശത്തും നാട്ടിലും സാധ്യമായ എല്ലാ സഹായങ്ങളും മന്ത്രി വി ശിവന്‍കുട്ടി വാഗ്ദാനം ചെയ്തു.ഒഡെപെക് ചെയര്‍മാന്‍ കെ. പി. അനില്‍കുമാര്‍, മാനേജിങ് ഡയറക്ടര്‍ അനൂപ് കെ. എ. എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
Also Read: സമൂഹ മാധ്യമങ്ങളില്‍ വ്യാജപ്രചാരണം; പി കെ ശ്രീമതി ടീച്ചര്‍ പൊലീസില്‍ പരാതി തല്‍കി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here