സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഇന്റര്‍വെല്‍ സമയം കൂട്ടണം; നിവിൻ പോളിയുടെ ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

നടന്‍ നിവിന്‍ പോളി മന്ത്രി വി ശിവൻകുട്ടിയോടു ആവശ്യപ്പെട്ട കാര്യം പരിഗണിക്കും. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഇന്റര്‍വെല്‍ സമയം കൂട്ടണമെന്നാണ് നിവിൻ മന്ത്രിയോട് ആവശ്യപ്പെട്ടത്.
മന്ത്രി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നെടുമങ്ങാട് വെച്ച് നടന്ന ഓണാഘോഷ പരിപാടിയില്‍ വെച്ചാണ് നിവിന്‍ പോളി ഇക്കാര്യം മന്ത്രിയെ അറിയിച്ചത്.

also read:ജ്യൂസ് കടയിൽ നിന്നും സംവിധായകനിലേക്ക്; ആർ ഡി എക്സ് സംവിധായകൻ നഹാസ് ഹിദായത്തിന് ആശംസകളുമായി ബേസിൽ ജോസഫ്

മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക് പോസ്റ്റ്

 ”കഴിഞ്ഞ ദിവസം നെടുമങ്ങാട് ഓണാഘോഷത്തോട് അനുബന്ധിച്ചാണ് ചലച്ചിത്ര താരം നിവിന്‍ പോളിയെ കണ്ടത്. സംസാരിച്ചപ്പോള്‍ നിവിന്‍ ഒരു കാര്യം പറഞ്ഞു. കുട്ടികളുടെ ഇന്റര്‍വെല്‍ സമയം കൂട്ടണം എന്നായിരുന്നു നിവിന്റെ ആവശ്യം. പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനും മറ്റും മതിയായ സമയം, ഇന്റര്‍വെല്‍ സമയം കൂട്ടിയാല്‍ കുഞ്ഞുങ്ങള്‍ക്ക് ലഭിക്കുമെന്ന് നിവിന്‍ പറഞ്ഞു. ഇക്കാര്യം പരിഗണിക്കാമെന്ന് നിവിനെ അറിയിച്ചു. ഓണാശംസകള്‍ നേര്‍ന്നു.’

also read:യാത്രക്കാർ കുറവുള്ള റിസർവ്ഡ് സ്ലീപ്പർ കോച്ചുകൾ ജനറൽ കോച്ചുകളാക്കാൻ റെയിൽവേ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News