രാവിലെ പാലും മുട്ടയും അത്താഴത്തിന് ബീഫും ചിക്കനും; കായികോത്സവവേദിയിലെ ഊട്ടുപുര വിശേഷവുമായി മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാന സ്‌കൂള്‍ കായികോത്സവവേദിയിലെ ഊട്ടുപുര വിശേഷവുമായി മന്ത്രി വി ശിവന്‍കുട്ടി. മന്ത്രി കെ രാജനും എ സി മൊയ്തീന്‍ എംഎല്‍എയ്ക്കുമൊപ്പം ഊട്ടുപുരയില്‍ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്.

രാവിലെ അഞ്ചുമണിക്ക് പാലും മുട്ടയും കഴിച്ച് പരിശീലനമാകാം. ഏഴിന് പ്രഭാത ഭക്ഷണവും 11 ചെറുകടിയും ചായയും ഉച്ചയ്ക്ക് ഊണും പായസവും രാത്രി ബീഫ് പെരട്ടും ചിക്കന്‍ ഫ്രൈയും കൂട്ടി അത്താഴവും കഴിക്കാമെന്നും മന്ത്രി കുറിച്ചു.

Also Read: കേരളം : ഇന്നലെ.. ഇന്ന്.. നാളെ.. പ്രാദേശിക ജനതക്ക് കൈത്താങ്ങായി ഉത്തരവാദിത്ത ടൂറിസം

ഫെയ്സ്ബുക്ക് കുറിപ്പ്

ബീഫുണ്ട്, ചിക്കനുണ്ട്..
പറഞ്ഞ് വരുന്നത് കുന്ദംകുളത്ത് നടക്കുന്ന സ്‌കൂള്‍ കായികോത്സവത്തിലെ ഭക്ഷണത്തെ കുറിച്ചാണ്…
രാവിലെ 5 മണിയ്ക്ക് പാലും മുട്ടയും കഴിച്ച് കുറച്ച് പരിശീലനമാകാം..
7 മണിയ്ക്ക് പ്രഭാതഭക്ഷണം..
11 മണിയ്ക്ക് ചായയും ചെറുകടിയും…
ഉച്ചയ്ക്ക് നല്ല ഊണും പായസവും..
രാത്രി കിടിലന്‍ ബീഫ് പെരട്ടും ചിക്കന്‍ ഫ്രൈയും കൂട്ടി അടിപൊളി അത്താഴം..
ഭക്ഷണപന്തലില്‍ നേരംതെറ്റിയെത്തിയ എനിക്കും മന്ത്രി കെ രാജനും സഹപ്രവര്‍ത്തകര്‍ക്കും
എം. എല്‍. എ. എ സി മൊയ്തീന്‍ വക ഉഴുന്നുവട..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News