നട്ടെല്ലിന്റെ വളവ് ക്രമാതീതമായി ഉയരുന്ന സ്‌കോളിയോസിസ് രോഗം ബാധിച്ച ഫാത്തിമയുടെ ശസ്ത്രക്രിയ തൃശ്ശൂര് മെഡിക്കല് കോളേജില്‍ വിജയകരമായി നടന്നു.മന്ത്രി വീണാ ജോർജ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ കുഞ്ഞ് ഫാത്തിമയ്ക്ക് ഇനി നിവര്‍ന്നിരിക്കാമെന്നും ശസ്ത്രക്രിയ വിജയകരമായി എന്നും വ്യക്തമാക്കി .
ALSO READ: ദുൽഖറിനെ കൂടാതെ മറ്റൊരു മലയാളി താരവും; മണിരത്നം-കമൽഹാസൻ ചിത്രം’തഗ് ലൈഫി’ലെ പുതിയ നടൻ
ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്ന ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക പിന്തുണ തേടിയെത്തിയ കുഞ്ഞ് ഫാത്തിമയുടെ കാര്യം തൃത്താലയിലെ നവകേരള സദസ്സിനിടെ ശ്രദ്ധയില്പ്പെടുത്തിയത് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. എം.ബി. രാജേഷാണ് എന്നും മന്ത്രി വീണാ ജോർജ് കുറിച്ചു.
മന്ത്രി വീണാ ജോർജിന്റെ ഫേസ്ബുക് പോസ്റ്റ്
കുഞ്ഞ് ഫാത്തിമ നല്കിയ സ്‌നേഹമാണിത്. കുഞ്ഞ് ഫാത്തിമയ്ക്ക് ഇനി നിവര്ന്നിരിക്കാം. ജന്മനായുള്ള രോഗാവസ്ഥയായ എപിഫൈസിയല് ഡിസ്പ്ലേസിയ മൂലം നട്ടെല്ലിന്റെ വളവ് ക്രമാതീതമായി ഉയരുന്ന സ്‌കോളിയോസിസ് രോഗം ബാധിച്ച ഫാത്തിമയുടെ ശസ്ത്രക്രിയ തൃശ്ശൂര് മെഡിക്കല് കോളേജില് വിജയമായി. ഫാത്തിമ ഡിസ്ചാര്ജായി. ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്ന ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക പിന്തുണ തേടിയെത്തിയ കുഞ്ഞ് ഫാത്തിമയുടെ കാര്യം തൃത്താലയിലെ നവകേരള സദസ്സിനിടെ ശ്രദ്ധയില്പ്പെടുത്തിയത് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. എം.ബി. രാജേഷാണ്.
ALSO READ: രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് ബഹിഷ്‌കരിക്കുന്നത് ഈശ്വരനിന്ദയെന്ന് എന്‍എസ്എസ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here