ആയുര്‍വേദത്തിന് അര്‍ഹമായ പരിഗണന നല്‍കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞബദ്ധമാണെന്നും, അതിനാവശ്യമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരള സ്റ്റേറ്റ് ഗവ ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
READ MORE:“ക്യാന്‍സറിനെ കീഴടക്കിയിട്ടേ ഇനി ബാക്കി കാര്യമുള്ളൂ, കുടുംബത്തിന്റെ പിന്തുണ ഒപ്പമുണ്ട്”: നിഷാ ജോസ്
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എക്കാലവും സഹായകരമായ നിലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷനെന്ന് മന്ത്രി പറഞ്ഞു. ആയുര്‍വേദരംഗത്ത് സര്‍ക്കാരിന്റെ വികസന നയങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിക്കുന്നതിന് മുന്‍കൈ എടുക്കുന്നതിലും മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന് വലിയ പങ്കുണ്ടെന്ന് മന്ത്രി പറഞ്ഞു. ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു മുഖ്യാതിഥിയായി പങ്കെടുത്തു.
അഡ്വ IB സതീഷ് MLA, , അഡ്വ D സുരേഷ് കുമാർ, നഗരസഭ കൗൺസിലർ ശ്രീ ഹരികുമാർ , മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ MP മിത്ര, പ്രസിഡൻ്റ് KSGAMOA, ഡോ CD ലീന AMMAI സംസ്ഥാന പ്രസിഡൻ്റ്,ഡോ സുനീഷ് മോൻ ,ആയുർവേദ കോളേജ് അധ്യാപക സംഘടനാ പ്രതിനിധി ,ശ്രീ ലാൽ കുമാർ , അനഘാ ജോയ് CASK , ഡോ കൃഷ്ണ കുമാർ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് , ഡോ VJ സെബി, അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി, ഡോ ജയറാം ,അസോസിയേഷൻ സംസ്ഥാന ട്രഷറർ തുടങ്ങിയവർ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here