കെ എം ഷാജിയുടെ സ്ത്രീവിരുദ്ധ പരാമർശത്തിന് മറുപടിയില്ലെന്ന് മന്ത്രി വീണാ ജോർജ്. അതിനോടൊന്നും പ്രതികരിക്കേണ്ട കാര്യമില്ലെന്നും, നല്ല ജോലിത്തിരക്കിലാണ് അതിനിടയിൽ ഇതിനൊന്നും മറുപടിയില്ലെന്നും നിപ അവലോകന യോഗത്തിൽ മന്ത്രി പറഞ്ഞു.
അതേസമയം തുടർച്ചയായ എട്ടാം ദിവസവും നിപയിൽ പൊസിറ്റിവ് കേസുകൾ ഇല്ലെന്ന് മന്ത്രി അറിയിച്ചു. വിവിധ വകുപ്പുകളുടെ കമ്മ്യൂണിറ്റി സർവയലൻസ് കോഴിക്കോട് തുടർന്നും ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു. ജില്ലയിൽ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു. ജില്ലയിലെ കൺടെയ്ൻമെൻ്റ് സോണിൽ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കും
തുടർച്ചയായ എട്ടാം ആം ദിവസവും പൊസിറ്റിവ് കേസുകൾ ഇല്ല എന്നതാണ് നി പയിലെ ആശ്വാസം. ചികിത്സയിൽ കഴിയുന്ന 9 വയസ്സുകാരൻ്റെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു. കൈപിടിച്ച് നടത്തിയതായും ആരോഗ്യമന്ത്രി വ്യക്തമാക്കി. മറ്റ് ചികിത്സയിൽ കഴിയുന്നവരുടെ നിലയും തൃപ്ത്തികരമാണെന്നും മന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ കോഴിക്കോട് അവലോകനയോഗവും ചേർന്നു.
കോഴിക്കോട് വൺ ഹെൽത്ത് 2022 ലെ ഗൈഡ് ലൈൻ സ് പ്രകാരം പ്രവർത്തനം ആരംഭിച്ചു.
ഒപ്പം കമ്മ്യൂണിറ്റി സർവയലൻസ് നടത്തും. വനം, വന്യജീവി, മൃഗ സംരക്ഷണം തദ്ദേശ സ്വയംഭരണം തുടങ്ങി വിവിധ വകുപ്പുകളെ ഉൾപ്പടുത്തി ആണ് പ്രവർത്തനം. അതെസമയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here