അവയവമാറ്റം സുതാര്യമായി നടക്കണമെന്നും അതിനുള്ള നടപടികൾ സർക്കാരിൻറെ ഭാഗത്തുനിന്നുണ്ടാകുമെന്നും മന്ത്രി വീണാ ജോർജ്. അവയവ കച്ചവടവുമായി ബന്ധപ്പെട്ട് കെ സോട്ടോ ആണ് പരിശോധന നടത്തേണ്ടത്. സർക്കാർ ആശുപത്രിയിൽ ചികിത്സാ പിഴവുണ്ടായാൽ കർശനമായ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ALSO READ: കേരളത്തിൽ 52 ദിവസം നീളുന്ന ട്രോളിങ് നിരോധനം ജൂൺ 9 മുതൽ ആരംഭിക്കും
സാധാരണക്കാർക്ക് കൃത്യമായ ചികിത്സ ലഭ്യമാകണം. പരാതി ലഭിച്ചിടത്ത് കൃത്യമായ അന്വേഷണം നടത്തി നടപടികൾ മുൻപും സ്വീകരിച്ചിട്ടുണ്ടെന്നും ആലപ്പുഴ സംഭവത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ALSO READ: നല്ല നാളേക്കായി നല്ലത് ഭക്ഷിക്കാം; ഇന്ന് ലോക ഭക്ഷ്യസുരക്ഷാ ദിനം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here