കേരളത്തിന്‍റെ സാമൂഹിക മുന്നേറ്റങ്ങളെ അട്ടിമറിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്:  മന്ത്രി വീണാ ജോർജ്

കേരളത്തിന്‍റെ സാമൂഹിക മുന്നേറ്റങ്ങളെ അട്ടിമറിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ്. ടാഗോർ തീയേറ്ററിൽ വനിതാ ശിശുവികസന വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ ‘ലിംഗനീതിയും വികസനവും’ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അവര്‍.

കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഒരു മുന്നറിയിപ്പുമില്ലാതെ നിർത്തുന്ന സാഹചര്യമാണ്. അങ്ങനെ വരുമ്പോൾ നിതാന്തമായ ജാഗ്രത സംസ്ഥാന സർക്കാർ പുലർത്തേണ്ടതുണ്ട്. കേരളം നടത്തുന്ന വികസന – സാമൂഹ്യമുന്നേറ്റ ശ്രമങ്ങൾ അട്ടിമറിക്കുന്നതിനുള്ള ഗൂഡ ശ്രമങ്ങൾ പല ഭാഗത്തു നിന്നും നടന്നു വരുന്നുണ്ട് എന്നതിന്‍റെ ഉദാഹരണമാണിതെന്നും മന്ത്രി പറഞ്ഞു.

ALSO READ: സിക പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുന്നു: മന്ത്രി വീണാ ജോര്‍ജ്

വനിതാ ശിശു വികസന വകുപ്പുകളിലൂടെ സ്ത്രീകൾക്ക് നൽകിയ പ്രാധിനിത്യം കേരളത്തിലെ വനിതാ മുന്നേറ്റത്തിന് സഹായകമായെന്ന്‌ വീണ ജോർജ് പറഞ്ഞു. കേരളം ആർജിച്ച നേട്ടങ്ങൾ നവോഥാന കാലഘട്ടം മുതൽ തന്നെ കേരളത്തിന്‍റെ സാമൂഹിക മുന്നേറ്റങ്ങൾക്ക് സഹായകമായി. അത്തരം മുന്നേറ്റങ്ങൾ കേരളത്തിലെ സ്ത്രീ സമൂഹത്തെ ഉയർത്തിക്കൊണ്ടുവരാനും സഹായിച്ചു.

ഒരു പെൺകുട്ടിയും വീട്ടമ്മയാകണം എന്ന് ചെറുപ്പം മുതൽ ആഗ്രഹിക്കാറില്ല, എന്തെങ്കിലും ഒരു തൊഴിലിന്റെ പേരാണ് തനിക്കു ആരാകണം എന്ന ചോദ്യത്തിനുള്ള മറുപടിയായി പറയുന്നത്. വീട്ടമ്മയെന്നത് ഒരു മോശം കാര്യമല്ല, എന്നാൽ വീട്ടമ്മയാകുന്ന ഒരു വനിത അവരുടെ സ്വപ്നങ്ങളെ പിന്തുടർന്ന് പോകാൻ കഴിയാത്തവരാണ്. ഒരു തൊഴിൽ എന്ന സ്വപ്നത്തെ സാമൂഹ്യസാഹചര്യങ്ങൾ കൊണ്ട് സാക്ഷാത്കരിക്കാനാകാതെ പോയവരാണ് വീട്ടമ്മമാരായി തുടരുന്നതെന്നും മന്ത്രി കൈരളി ന്യൂസിനോട് പറഞ്ഞു.

ALSO READ: “എല്ലാ ജന്മത്തിലും നിന്നെ പ്രണയിച്ചു കൊണ്ടേയിരിക്കും”; പ്രിയതമന് ജന്മദിനാശംസകൾ നേർന്ന് അനുഷ്ക 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News