Video | ‘മന്ത്രീ… ഞങ്ങളുടെ സ്‌കൂളിന് 10 ദിവസത്തെ അവധി തരുമോ ?’; കുട്ടിക്കുറുമ്പന്‍മാര്‍ക്ക് മറുപടി നല്‍കി വീണാ ജോര്‍ജ്

”മന്ത്രീ… ഞങ്ങളുടെ സ്‌കൂളിന് 10 ദിവസത്തെ അവധി തരുമോ ?”, കുട്ടിക്കുറുമ്പന്‍മാരുടെ ചോദ്യം ആരോഗ്യമന്ത്രി വീണാ ജോര്‍ജിനോടാണ്. കോ‍ഴിക്കോട്ടെ നവകേരള സദസിന്‍റെ പ്രഭാതയോഗം നടന്ന ഓമശേരി സ്നേഹതീരം കണ്‍വെന്‍ഷന്‍ സെന്‍ററില്‍വെച്ചാണ് കുട്ടികളുടെ കുസൃതി കലര്‍ന്ന അഭ്യര്‍ത്ഥന. മന്ത്രിയും ചെറുപുഞ്ചിരിയോടെ തമാശ കലര്‍ത്തിയാണ് കുറുമ്പന്‍മാര്‍ക്ക് മറുപടി നല്‍കിയത്.

എന്താണ് പേരെന്നും ഏത് സ്‌കൂളിലാണ് പഠിക്കുന്നതെന്നും മന്ത്രി കുട്ടികളോട് ചോദിച്ചു. ശേഷം, അവധി തരാന്‍ ക‍ഴിയുന്ന കലക്‌ടര്‍ ഒപ്പമുണ്ടെന്നും അദ്ദേഹത്തോട് പറയാമെന്നും മന്ത്രി തമാശയോടെ പറഞ്ഞു. മുഖ്യമന്ത്രിയെ ഈ അവധിക്കാര്യം അറിയിക്കാമെന്നും മന്ത്രി കുഞ്ഞുങ്ങളോടായി ചിരിച്ചുകൊണ്ട് പറഞ്ഞു. അപ്പുറത്ത് നിങ്ങളുടെ അമ്മമാര്‍ നില്‍പ്പുണ്ടെന്നും കുട്ടികളോടായി മന്ത്രി പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്.

ALSO READ | ‘ബഹിഷ്കരണം സംസ്കാരമുള്ളവർക്ക് യോജിച്ച നിലപാടല്ല’: മുഖ്യമന്ത്രി പിണറായി വിജയൻ

കോ‍ഴിക്കോടും വലിയ ആവേശത്തോടെയാണ് നവകേരള സദസിനെ വരവേറ്റത്. ജില്ലയില്‍ മൂന്നാം ദിനമായ ഇന്ന് എല്ലാ മണ്ഡലങ്ങളിലും വലിയ ജനപങ്കാളിത്തമായിരുന്നു. തിരുവമ്പാടി, കൊടുവള്ളി, കുന്ദമംഗലം, ബേപ്പൂര്‍ എന്നീ നിയമസഭ മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ് നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News