ഡോ.എം എസ് വല്യത്താന്റെ നിര്യാണത്തില്‍  അനുശോചനം രേഖപ്പെടുത്തി മന്ത്രി വീണാ ജോര്‍ജ്

പ്രശസ്ത ഹൃദ്രോഗ വിദഗ്ധനും ശ്രീ ചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയുടെ സ്ഥാപക ഡയറക്ടറുമായ ഡോ. എം.എസ്. വല്യത്താൻ അന്തരിച്ചു. 90 വയസായിരുന്നു. കഴിഞ്ഞ ദിവസം രാത്രി മണിപ്പാൽ ആശുപത്രിയിലായിരുന്നു അന്ത്യം.

ALSO READ: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; പട്ന എംയിസിലെ മൂന്ന് ഡോക്ടര്‍മാരെ കസ്റ്റഡിയിലെടുത്ത് സിബിഐ

ലോകമെമ്പാടും അറിയപ്പെട്ടിരുന്ന ഹൃദ്രോഗ വിദഗ്ധനായിരുന്നു ഡോ. എം എസ് വല്യത്താൻ.തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആദ്യ ബാച്ച് വിദ്യാർത്ഥിയായിരുന്നു. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ആദ്യ ഡയറക്ടറും മണിപ്പാൽ വാഴ്സിറ്റിയുടെ ആദ്യ വി.സി. ആയിരുന്നു.ശ്രീചിത്രയിലെ ഡയറക്ടറായി സ്ഥാനമേറ്റതിനു പിന്നാലെ കൃത്രിമ വാൽവുകളുടെ നിർമാണ പ്രക്രിയയിൽ ഡോ. വല്യത്താൻ വഹിച്ച പങ്ക് വളരെവലുതാണ്. വിദേശത്തുനിന്ന് വലിയ പണംമുടക്കി വാങ്ങിയിരുന്ന വാൽവുകൾ ശ്രീചിത്രയിൽ തന്നെ കുറഞ്ഞവിലയിൽ നിർമിക്കാനുള്ള അദ്ദേ​ഹത്തിന്റെ ശ്രമം വിജയംകണ്ടു. ഇരുപതുവർഷത്തെ ശ്രീചിത്രയിലെ സേവനത്തിനുശേഷം മണിപ്പാൽ സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലറായി സ്ഥാനമേറ്റു.

1999 വരെ ഈ പദവിയിൽ തുടർന്നിരു. അമേരിക്കയിൽനിന്ന് എത്തിയ ഡോ. വലിയത്താൻ മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് തിരുവനന്തപുരത്ത് കെട്ടിപ്പടുത്തതാണ് ഇന്ന് രാജ്യത്തിനാകെത്തന്നെ അഭിമാനമായ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്. ഇന്ത്യയിലെ ആരോഗ്യ സാങ്കേതിക വിദ്യയ്ക്ക് നൽകിയ സംഭാവനകൾക്ക് 2005ൽ രാജ്യം അദ്ദേഹത്തെ പത്മവിഭൂഷൺ നൽകി ആദരിച്ചു. 1999-ൽ ഫ്രഞ്ച് ഗവൺമെൻ്റ് നൽകിയ ഓർഡ്രെ ഡെസ് പാംസ് അക്കാഡെമിക്സ് ബഹുമതി ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയുടെ മുൻ പ്രസിഡൻ്റും ഇന്ത്യാ ഗവൺമെൻ്റിൻ്റെ നാഷണൽ റിസർച്ച് പ്രൊഫസറുമായിരുന്നു. മാവേലിക്കര സ്വദേശി ആയ ഡോ. എം എസ് വല്യതാന്റെ വിയോഗം തീരാ നഷ്ടം തന്നെയാണ്.

ALSO READ: ഷാല്‍ പുത്തലന്‍; വയനാടിന്റെ സങ്കടത്തിന് ഒരു വ്യാഴവട്ടം, തുര്‍ക്കിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News