“കാനം രാജേന്ദ്രന്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന് കരുത്ത് പകര്‍ന്ന നേതാവ്”: മന്ത്രി വീണാ ജോര്‍ജ്

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അനുശോചിച്ചു. ഇടതുപക്ഷ പ്രസ്ഥാനത്തിന് കരുത്ത് പകര്‍ന്ന നേതാവാണ് കാനം രാജേന്ദ്രന്‍. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്ക് കാനം നല്‍കിയ സംഭാവന വളരെ വലുതാണ്. അപ്രതീക്ഷിതമായ അദ്ദേഹത്തിന്റെ വേര്‍പാട് വേദനിപ്പിക്കുന്നു. കുടുംബാംഗങ്ങളുടേയും പ്രവര്‍ത്തകരുടേയും ദു:ഖത്തില്‍ പങ്കുചേരുന്നു.

Also Read; വിടവാങ്ങിയത് കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച നേതാവ്: കാനത്തിന്‍റെ മരണത്തില്‍ അനുശോചിച്ച് മന്ത്രി മുഹമ്മദ് റിയാസ്

ഇന്ന് വൈകുന്നേരമാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 73 വയസായിരുന്നു അദ്ദേഹത്തിന്. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ഏറെ നാളായി പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നിന്നിരുന്ന കാനം രാജേന്ദ്രന്റെ കാല്‍പ്പാദം അടുത്തിടെ മുറിച്ച് മാറ്റിയിരുന്നു.

Also Read; കാനം രാജേന്ദ്രന്റെ വിയോഗം ഇടതുപക്ഷത്തിന് വലിയ നഷ്ടം: മന്ത്രി എം ബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News