ലിസ്റ്റ് എവിടെ ആന്‍റോ?; പത്തനംതിട്ടക്കാരുടെ കാത്തിരിപ്പിന്‍റെ മൂന്നാം നാള്‍… ; ഫേസ്ബുക്ക് പോസ്റ്റുമായി വീണാ ജോര്‍ജ്

പത്തനംതിട്ട യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിക്കെതിരെ മന്ത്രി വീണാ ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പത്തനംതിട്ട പ്രസ്‌ക്ലബില്‍ കഴിഞ്ഞ ദിവസം ഇടതുപക്ഷ സ്ഥാനാര്‍ഥി ഡോ. ടി എം തോമസ് ഐസക്കും ആന്റോ ആന്റണിയുമായി നടത്തിയ മുഖാമുഖം പരിപാടിയില്‍ തോമസ് ഐസക് മുന്നോട്ട് വച്ച പല ചോദ്യങ്ങളോടും മറുപടി പറയാനാകാതെ ഒഴിഞ്ഞുമാറുകയായിരുന്നു ആന്റോ ആന്റണി എം പി. എസ്എഫ്ഐക്കാര്‍ കൊലപ്പെടുത്തിയ എത്ര കെ എസ് യു പ്രവര്‍ത്തകരുണ്ടെന്ന ചോദ്യത്തിന് ലിസ്റ്റ് തരാം എന്ന് പറഞ്ഞു കൈയൊഴിയുകയായിരുന്നു ആന്റോ ആന്റണി.

Also Read: വയനാട് ബോള്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടരവയസുകാരന്‍ മരിച്ചു

കൂടാതെ കിഫ് ബി പദ്ധതികള്‍ നടപ്പാക്കല്‍, കേരളത്തിലെ ഇടിയുടെ നടപടികള്‍ തുടങ്ങിയ ചോദ്യങ്ങള്‍ക്കാണ് കൃത്യമായ ഉത്തരം നല്‍കാതെ ആന്റോ ആന്റണി എ ഒഴിഞ്ഞു മാറിയത്. തോമസ് ഐസക്കിന്റെ ഷാര്‍പ്പ് ക്വസ്റ്റ്യന് മുമ്പില്‍ അന്റോ ആന്റണി അടിപതറി. കിഫ്ബി ബദല്‍ എന്തെന്ന് പറയാന്‍ സാധിച്ചില്ല. ഇതിനെ പരിഹസിച്ച് ഇപ്പോള്‍ സോഷ്യല്‍ മീഡിയയൊന്നാകെ രംഗത്ത് വന്നിരിക്കുകയാണ്. അതിനു പിന്നാലെയാണ് ‘പത്തനംതിട്ട പ്രസ് ക്ലബ്ബിലെ മീറ്റ് ദ കാന്‍ഡിഡേറ്റ്‌സ് പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ ഒരു ദിവസത്തിനകം ലിസ്റ്റുമായി വരുമെന്ന് പറഞ്ഞ ആന്റോ ആന്റണിയെ കാത്ത് പത്തനംതിട്ടക്കാര്‍. കാത്തിരിപ്പിന്റെ മൂന്നാം നാള്‍…’ എന്ന് മന്ത്രി വീണാ ജോര്‍ജ് പോസ്റ്റിട്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News