ആന്‍റണിക്ക് പാട്ടു കേള്‍ക്കാന്‍ മന്ത്രി ആന്‍റിയുടെ വക സമ്മാനം

അഞ്ചാംക്ലാസുകാരനായ ആന്‍റണിക്ക് ഇഷ്ടമുള്ള പാട്ട് കേള്‍ക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ വക ഒരു കൊച്ചുസമ്മാനം. ജന്മനാ ശാരീരിക വൈകല്യങ്ങള്‍ നേരിടുന്ന ആന്‍റണി സെബാസ്റ്റ്യന് പാട്ടു കേള്‍ക്കാന്‍ എഫ്എം റേഡിയോയാണ് ആരോഗ്യമന്ത്രി സമ്മാനമായി നല്‍കുന്നത്.

അമ്മ നീതുവിനൊപ്പം പത്തനംതിട്ട ജില്ലാ സ്റ്റേഡിയം ജംഗ്ഷനിലെ വാടകവീട്ടിലാണ് ആന്‍റണി താമസിക്കുന്നത്. ലൈഫ്മിഷനിലൂടെ വീട് ലഭിക്കുന്നതിന് അപേക്ഷ നല്‍കാന്‍ കളക്‌ട്രേറ്റില്‍ എത്തിയതാണ് നീതുവും മകന്‍ ആന്‍റണിയും.

ALSO READ: മലയാള മനോരമയുടെ വസ്തുതാ വിരുദ്ധ വാർത്ത: വക്കീൽ നോട്ടീസ് അയച്ച് വടകര നഗരസഭ

ജില്ലയിലെ പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങളുടെ അവലോകനത്തിനായി കളക് ട്രേറ്റിലെത്തിയ ആരോഗ്യമന്ത്രി വീണാജോര്‍ജ് വീല്‍ചെയറില്‍ ഇരിക്കുന്ന ആന്‍റണിയെ കണ്ടപ്പോള്‍ അടുത്തെത്തി വിശേഷങ്ങള്‍ തിരക്കി. ആന്‍റണിക്ക് ഏറെയിഷ്ടം പാട്ടുകള്‍ കേള്‍ക്കാനാണെന്ന് അമ്മ നീതു പറയവെയാണ് പാട്ടുകേള്‍ക്കാന്‍ ഒരു കൊച്ചുസമ്മാനം താന്‍ നല്‍കാമെന്ന് മന്ത്രി അറിയിച്ചത്. പാട്ട് കേള്‍ക്കാന്‍ എഫ്എം റേഡിയോ തരാമെന്നാണെന്ന് മന്ത്രി ആന്‍റി പറഞ്ഞതെന്ന് അമ്മ നീതു പറഞ്ഞപ്പോള്‍ നിറഞ്ഞ ചിരിയായിരുന്നു ആന്‍റണിയുടെ മുഖത്ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News