കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം കൈമാറി മന്ത്രി വീണ ജോർജ്

കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മന്ത്രി വീണ ജോർജ് ധനസഹായം കൈമാറി.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള 5 ലക്ഷം രൂപയാണ് കൈമാറിയത്.പത്തനംതിട്ട വാഴമുട്ടം സ്വദേശി മുരളീധരന്റെ കുടുംബാംഗങ്ങൾ ധനസഹായം ഏറ്റുവാങ്ങി.നോർക്കയിലൂടെയുള്ള ഒമ്പതുലക്ഷം രൂപയും ധനസഹായം കൈമാറി.

ALSO READ: അമീബിക് മസ്തിഷ്ക ജ്വരം; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

അതേസമയം തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി 1.20 കോടി രൂപ ധനസഹായം കൈമാറിയിരുന്നു. മരിച്ചവരുടെ വിവരങ്ങള്‍ സംബന്ധിച്ച് നോര്‍ക്ക തയ്യാറാക്കിയ പട്ടികയുടെ അടിസ്ഥാനത്തിലാണ് തുക കൈമാറിയത്. ഓരോ കുടുംബത്തിനും അഞ്ച് ലക്ഷം രൂപ വീതമാണ് നല്‍കുക. എം.എ യൂസഫലിയ്ക്ക് വേണ്ടി ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍, നോര്‍ക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരിയ്ക്കാണ് തുക കൈമാറിയത്.

ALSO READ: ചെം പാര്‍വതിയുടെ ‘സോദരത്വേന’ ജൂലൈ 14ന് ; ‘ഗുരുകൃതിയിൽ ആരംഭിച്ച് ഗുരുകൃതിയിൽ പര്യവസാനിക്കുന്ന നൃത്തവിരുന്ന്’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News