കേരള സർക്കാർ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി ആരോഗ്യവകുപ്പിന്റെ കീഴിലുള്ള ഇടുക്കി ജില്ലയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിച്ചു. മെഡിക്കൽ കോളേജ് വിവിധ ഹോസ്റ്റലുകളുടെ ഉദ്ഘാടനം, ജില്ലാ ടി ബി സെന്റർ നിർമ്മാണ ഉദ്ഘാടനം, അടിമാലി താലൂക്ക് ആശുപത്രി ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം, ഏലപ്പാറ ആശുപത്രി കെട്ടിട ഉദ്ഘാടനം, ഇടുക്കി മെഡിക്കൽ കോളേജ് അവലോകനം തുടങ്ങി നിരവധി പരിപാടികൾ ആയിരുന്നു മന്ത്രി വീണ ജോർജിന് ഇടുക്കി ജില്ലയിൽ ഉണ്ടായിരുന്നത്. ഇടുക്കി മെഡിക്കൽ കോളജിന്റെ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ആറുമാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്നും രണ്ടാം ഘട്ടത്തിനായുള്ള മാസ്റ്റർ പ്ലാൻ തയ്യാറായി വരികയാണെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.
Also Read: അനിൽ സേവ്യർ പ്രചോദനമായി; സുഹൃത്തുക്കളും ബന്ധുക്കളുമടക്കം 34 പേർ മരണാനന്തരം ശരീരം ദാനം ചെയ്യും
ഇടുക്കി മെഡിക്കൽ കോളേജിൽ കാർഡിയോളജി വിഭാഗം ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഇടുക്കി ജില്ലയിൽ നിന്നുള്ള മന്ത്രി റോഷി അഗസ്റ്റിൻ പരിപാടികളിൽ അധ്യക്ഷത വഹിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here