സംസ്ഥാനത്തെ 2 ആരോഗ്യ സ്ഥാപനങ്ങൾക്കായി 53 കോടി രൂപയുടെ നബാർഡ് ധനസഹായം, ഭരണാനുമതി ലഭിച്ചെന്ന് മന്ത്രി വീണാ ജോർജ്

സംസ്ഥാനത്തെ 2 ആരോഗ്യ സ്ഥാപനങ്ങളിൽ പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നതിനായി 53 കോടി രൂപയുടെ നബാർഡ് ധനസഹായത്തിന് ഭരണാനുമതിയായതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രത്തിന് ആദ്യഘട്ടമായി 28 കോടി രൂപ, കണ്ണൂര്‍ പിണറായി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന് രണ്ടാം ഘട്ടമായി 25 കോടി എന്നിങ്ങനെയാണ് അനുവദിച്ചത്. നടപടിക്രമങ്ങള്‍ പാലിച്ച് എത്രയും വേഗം പദ്ധതികളുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രത്തിനെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ആശുപത്രിയാക്കാനാണ് പരിശ്രമിക്കുന്നത്. 1872ല്‍ സ്ഥാപിതമായതും കുതിരവട്ടത്ത് 20 ഏക്കര്‍ ഭൂമിയില്‍ വ്യാപിച്ച് കിടക്കുന്നതുമായ കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി നേരത്തെ, മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയിരുന്നു. മാസ്റ്റര്‍ പ്ലാന്‍ പ്രകാരം ഘട്ടം ഘട്ടമായുള്ള വികസനമാണ് നടപ്പിലാക്കുന്നതെന്നും മാനസികാരോഗ്യ കേന്ദ്രത്തിൻ്റെ രണ്ട് ഘട്ടമായിട്ടുള്ള നിര്‍മാണ പ്രവര്‍ത്തികള്‍ക്കായി 55 കോടി രൂപയുടെ പദ്ധതിയാണ് നബാര്‍ഡിന് നല്‍കിയത്. അതില്‍ ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി കിടത്തി ചികിത്സയ്ക്കായുള്ള ഇന്‍ പേഷ്യൻ്റ് ബ്ലോക്ക് നിര്‍മ്മാണത്തിനായാണ് 28 കോടി രൂപ നബാര്‍ഡ് പദ്ധതി പ്രകാരം അനുവദിച്ചിട്ടുള്ളത്. മൂന്ന് നിലകളുള്ള കെട്ടിടത്തിൻ്റെ ആകെ വിസ്തൃതി 6249.25 മീറ്റര്‍ സ്‌ക്വയര്‍ ആണ്. 120 കിടക്കകളുള്ള ഫാമിലി വാര്‍ഡ് ആണ് ഈ കെട്ടിടത്തില്‍ ഉള്‍പ്പെടുന്നത്. ഒപി, ചൈല്‍ഡ് ഒപി, ഐപി എന്നിവയാണ് നിര്‍മിക്കുക. പിണറായി സാമൂഹിക ആരോഗ്യ കേന്ദ്രത്തെ ഒരു അത്യാധുനിക സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ആയി ഉയര്‍ത്തുന്നതിൻ്റെ ഭാഗമായി 6245 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള 6 നിലകളുള്ള കെട്ടിടമാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇതിനായി നബാര്‍ഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 2 ബേസ്‌മെൻ്റ് ഫ്‌ളോര്‍, ഗ്രൗണ്ട് ഫ്‌ളോര്‍, ഫസ്റ്റ് ഫ്‌ളോര്‍ എന്നിവയുടെ നിര്‍മ്മാണത്തിനായി ഒന്നാം ഘട്ടത്തില്‍ 19.75 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു.

ALSO READ: സന്ദീപ് വാര്യർ കോൺഗ്രസിൽ എത്തിയിരിക്കുന്നത് നയം മാറ്റാതെ; മന്ത്രി പി രാജീവ്

ഒന്നാം ബേസ്മെൻ്റ് ഫ്‌ളോറില്‍ ഫ്രീസര്‍ റൂം, സ്റ്റോര്‍ റൂം, ഇലക്ട്രിക്കല്‍ യൂണിറ്റ്, ഓക്‌സിജന്‍ സ്റ്റോറേജ് എന്നിവയും, രണ്ടാം ബേസ്മെൻ്റ് ഫ്‌ളോറില്‍ മെഡിസിന്‍ സ്റ്റോര്‍, ലാബ്, എക്‌സ് റേ, ഇസിജി, ലോണ്‍ട്രി, അടുക്കള, സ്റ്റെറിലൈസേഷന്‍ യൂണിറ്റ് എന്നിവയും, ഗ്രൗണ്ട് ഫ്‌ളോറില്‍ റിസപ്ഷന്‍, കാഷ്വാലിറ്റി, മൈനര്‍ ഒടി, ഡ്രസ്സിങ് റൂം, പ്ലാസ്റ്റര്‍ റൂം, ഫാര്‍മസി, സെര്‍വര്‍ റൂം എന്നിവയും, ഫസ്റ്റ് ഫ്‌ളോറില്‍ മെഡിക്കല്‍ ഐസിയു, ലേബര്‍ റൂം, നവജാതശിശു പരിചരണ വിഭാഗം, തിയറ്റര്‍ കോംപ്ലക്‌സ്, സര്‍ജിക്കല്‍ ഐസിയു, റിക്കവറി റൂം എന്നിവയും സജ്ജീകരിച്ചിരിക്കുന്നു. ഇവയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. കെട്ടിടത്തിൻ്റെ രണ്ടാം ഘട്ടത്തില്‍ രണ്ടും മൂന്നും നിലകളുടെയും അനുബന്ധ പ്രവൃത്തികളുടെയും പൂര്‍ത്തീകരണത്തിനായാണ് 25 കോടി രൂപ അനുവദിച്ചത്. രണ്ടാംനിലയില്‍ ഓഫ്താല്‍മോളജി ഒ.പി, ഡെന്റല്‍ ഒ.പി, ഓപ്പറേഷന്‍ തീയറ്റര്‍, പ്രീ ഓപ്പറേഷന്‍ റൂം, വാര്‍ഡുകള്‍, റൂമുകള്‍ എന്നിവയും, മൂന്നാം നിലയില്‍ വാര്‍ഡുകള്‍, റൂമുകള്‍, ഓഫീസ്, റിക്രിയേഷന്‍ റൂം, കോണ്‍ഫറന്‍സ് റൂം എന്നിവയുമാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. കൂടാതെ ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കാനുള്ള പ്രവൃത്തികളും, അനുബന്ധ പ്രവൃത്തികള്‍ക്കായി ആശുപത്രിക്കകത്തെ റോഡ്, അപ്രോച്ച് റോഡ്, യാര്‍ഡ്, ഇൻ്റർലോക്ക്, സംരക്ഷണഭിത്തി, ചുറ്റുമതില്‍ മാലിന്യസംസ്‌കരണ പ്ലാൻ്റ്, ഗേറ്റ്, ഇലക്ട്രിക്കല്‍, എ.സി, ട്രാന്‍സ്‌ഫോമർ സൗകര്യം എന്നിവയും രണ്ടാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News