ആരോഗ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശം; സരസ്വതിയമ്മയ്ക്ക് ഇന്‍ഷുറന്‍സ് തുക ലഭിക്കും

എങ്ങനെയെങ്കിലും ആ പൈസ വാങ്ങിത്തരുമോ സാറേ….നിറകണ്ണുകളോടെ സരസ്വതിയമ്മ ആരോഗ്യമന്ത്രി വീണാജോര്‍ജിനോട് അഭ്യര്‍ത്ഥിച്ചപ്പോള്‍ മന്ത്രിയുടെ കണ്ണും ഈറനണിഞ്ഞു. സരസ്വതിയമ്മയുടെ ഉപജീവനമാര്‍ഗമായിരുന്ന പശു ഗര്‍ഭിണിയായിരിക്കെ 2022 ഫെബ്രുവരിയില്‍  ചത്തുപോയി. പശുവിന് നല്ലൊരു തുകയ്ക്ക് ഇന്‍ഷുറന്‍സ് ചെയ്തിരുന്നു. എന്നാല്‍, ഇന്‍ഷുറന്‍സ് കമ്പനിക്കാര്‍ സരസ്വതിയമ്മയെ തുക നല്‍കാതെ കബളിപ്പിച്ചു. അന്ന് മുതല്‍ ഇന്‍ഷുറന്‍സ് തുകയ്ക്ക് വേണ്ടി സരസ്വതിയമ്മ മുട്ടാത്ത വാതിലുകളില്ല.

ഒന്നും നടന്നില്ലെന്ന് മാത്രമല്ല ഇന്‍ഷുറന്‍സ് കമ്പനി ജീവനക്കാർ സരസ്വതിയമ്മയുടെ നമ്പര്‍ കണ്ടാല്‍ ഇപ്പോള്‍ ഫോണ്‍ പോലും എടുക്കാറില്ലായിരുന്നു. എന്ത് ചെയ്യുമെന്ന് അറിയാതെ വിഷമിച്ച സരസ്വതിയമ്മ അദാലത്തില്‍ പരാതി നല്‍കുകയായിരുന്നു. സരസ്വതിയമ്മയുടെ പരാതി പരിഗണിച്ച മന്ത്രി 15 ദിവസത്തിനുള്ളില്‍ പ്രശ്നം തീര്‍പ്പാക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News