‘നാടിനൊപ്പം നില്‍ക്കാന്‍ സമ്പാദ്യകുടുക്ക പൊട്ടിക്കുന്ന കുരുന്നുകള്‍, നാളെയുടെ പ്രതീക്ഷയാണ് കേരളത്തിന്റെ കുഞ്ഞുങ്ങള്‍’; വൈറലായി മന്ത്രി വീണാ ജോര്‍ജിന്റെ എഫ്ബി പോസ്റ്റ്

വയനാട് ദുരന്തം വിതച്ച ഭീതിയില്‍ നിന്നും സങ്കടത്തില്‍ നിന്നും മുക്തമായി കൊണ്ടിരിക്കുകയാണ് കേരളം. പ്രതീക്ഷയും ഒത്തൊരുമയും നിറയുന്ന ഓണകാലത്തും ദുരന്തബാധിതര്‍ക്കൊപ്പം എല്ലാ ആഘോഷങ്ങളും വേണ്ടെന്ന് വച്ച് നമ്മള്‍ ഒറ്റക്കെട്ടായി നിലകൊള്ളുന്നു. ഏത് ദുരന്തമുഖത്തും സ്ഹജീവി സ്‌നേഹവും ഐക്യം കാട്ടി ലോകത്തിനു മുന്നില്‍ മാതൃകയാകുന്ന കേരളത്തിന്റെ വരും തലമുറയും ആ കെട്ടുറപ്പ് നിലനിര്‍ത്തുമെന്നതിന് യാതൊരു സംശയവും വേണ്ടെന്ന് തെളിയിക്കുന്ന ദിവസങ്ങളാണ് നമ്മള്‍ കണ്ടത്.

ALSO READ: കേരള തീരത്ത് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത

പിറന്നാളിന് സൈക്കിള്‍ വാങ്ങാന്‍, പുത്തനുടുപ്പ് വാങ്ങാന്‍ അങ്ങനെ കൊച്ചുകൊച്ചു ആഗ്രഹങ്ങള്‍ക്കായി കേരളക്കരയുടെ കുഞ്ഞുങ്ങള്‍ കാത്തുവച്ച പല സമ്പാദ്യകുടുക്കകളും അവര്‍ പൊട്ടിച്ചു. ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ ഇനിയും സമയമുണ്ട്. ഇപ്പോള്‍ ദുരിതബാധിതര്‍ക്കൊപ്പം നില്‍ക്കണമെന്ന് അവര്‍ തീരുമാനിച്ചു. ഈ കുഞ്ഞുങ്ങള്‍ കേരളത്തിന്റെ മാത്രമല്ല ലോകത്തിന് തന്നെ പ്രതീക്ഷയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ALSO READ: വയനാട് ദുരന്തത്തിലെ അതിജീവിതര്‍ക്കായുള്ള വികസന പദ്ധതികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് ന്യൂനപക്ഷ കമ്മിഷന്‍

നാടിനൊരു ദുരന്തം വരുമ്പോള്‍ ചോക്കലേറ്റ് വാങ്ങാന്‍, കളിപ്പെട്ടി വാങ്ങാന്‍ ഒക്കെ സ്വരുക്കൂട്ടി വച്ച സമ്പാദ്യക്കുടുക്ക പൊട്ടിച്ച് അത് മുഴുവന്‍ സംഭാവന ചെയ്യുന്ന കുഞ്ഞുങ്ങള്‍വയനാടിന് കൈത്താങ്ങാവാന്‍ മാതാപിതാക്കളോട് നിര്‍ബന്ധിച്ച് തങ്ങളുടെ സഹജീവികള്‍ക്കായി കൊടുക്കുന്ന കുട്ടികള്‍. എന്തൊരു പ്രതീക്ഷയാണ് നമ്മുടെ കുഞ്ഞുങ്ങള്‍.

നിയ മുനീര്‍. എറണാകുളം വാളകം, ബ്രൈറ്റ് പബ്ലിക് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയായ നിയ തന്റെ മൂന്ന് വയസ് മുതല്‍ പതിനൊന്ന് വയസുവരെ വരച്ച് സൂക്ഷിച്ചു വച്ച മാസ്റ്റര്‍ പീസുകള്‍ വില്പനയ്ക്ക് വച്ച് സമ്പാദിച്ച തുക ആ ചോക്കലേറ്റുകളേക്കാള്‍ മധുരമുള്ളതാക്കാന്‍ സിഎംഡിആര്‍എഫിലേക്ക് സംഭാവന ചെയ്യാന്‍ തീരുമാനിക്കുന്നു. അവള്‍ക്ക് പിന്തുണയായി മാതാപിതാക്കളായ അന്‍ഷയും മുനീറും സ്‌കൂളിലെ ടീച്ചര്‍മാരും നിന്നതോടെ പിന്നെ പിന്നോട്ട് നോക്കേണ്ടി വന്നില്ല. അഞ്ച് പെയിന്റിങ്ങുകള്‍ വില്പനക്ക് വച്ച് ഈ കൊച്ചുമിടുക്കി സമ്പാദിച്ചത് അന്‍പതിനായിരത്തിലേറെ രൂപയാണ്. ആ തുക ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് കൈമാറുമ്പോള്‍ ‘കൊടുകൈ’ എന്ന് പറഞ്ഞ് അദ്ദേഹം ചേര്‍ത്ത് പിടിച്ചതിലും മധുരം ഒരു ചോക്കലേറ്റിനുമില്ല എന്നാണ് ഇച്ചപ്പന്‍ എന്ന ഓമനപ്പേരില്‍ അറിയുന്ന നിയ പറയുന്നത്.

അതേ അവരെ കൈപിടിച്ച് നമുക്ക് വളര്‍ത്താം… ഒപ്പമുള്ളവര്‍ക്ക് കരുത്താകാന്‍…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here