കാന്‍സര്‍ ചികിത്സാ രംഗത്ത് മറ്റൊരു നാഴികക്കല്ല് കൂടി; തലശേരി മലബാര്‍ കാന്‍സര്‍ സെന്ററിലും റോബോട്ടിക് സര്‍ജറി സംവിധാനം

തിരുവനന്തപുരം ആര്‍സിസിയ്‌ക്കൊപ്പം തലശേരി മലബാര്‍ കാന്‍സര്‍ സെന്ററിലും റോബോട്ടിക് സര്‍ജറി സംവിധാനം സജ്ജമായി എന്ന വിവരം പങ്കുവെച്ച് മന്ത്രി വീണ ജോർജ്. കാന്‍സര്‍ ചികിത്സാ രംഗത്ത് മറ്റൊരു നാഴികക്കല്ല് കൂടി പിന്നിടുകയാണെന്നും മന്ത്രി കുറിച്ചു. ശസ്ത്രക്രിയകള്‍ ആരംഭിച്ചുവെന്നും 5 റോബോട്ടിക് സര്‍ജറികള്‍ വിജയകരമായി പൂര്‍ത്തിയായി എന്നും വീണ ജോർജ് പങ്കുവെച്ചു .തിങ്കളാഴ്ച മുതല്‍ റോബോട്ടിക് സര്‍ജറികള്‍ സാധാരണ പോലെ നടക്കും. റോബോട്ടിക് സര്‍ജറിക്ക് നേതൃത്വം നല്‍കിയ ഡോ. സതീശന്റെ നേതൃത്വത്തിലുള്ള മുഴുവന്‍ ടീമിനേയും അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.

ALSO READ: എക്സിറ്റ് പോൾ: തമിഴ്നാട്ടിൽ ഇന്ത്യ മുന്നണിക്ക് മേൽക്കൈ എന്ന് ഇന്ത്യ ടുഡേ

മന്ത്രി വീണ ജോർജിന്റെ ഫേസ്ബുക് പോസ്റ്റ്

സംസ്ഥാനത്ത് കാന്സര് ചികിത്സാ രംഗത്ത് മറ്റൊരു നാഴികക്കല്ല് കൂടി പിന്നിടുകയാണ്. തിരുവനന്തപുരം ആര്സിസിയ്‌ക്കൊപ്പം തലശേരി മലബാര് കാന്സര് സെന്ററിലും റോബോട്ടിക് സര്ജറി സംവിധാനം സജ്ജമായി. ശസ്ത്രക്രിയകള് ആരംഭിച്ചു. 5 റോബോട്ടിക് സര്ജറികള് വിജയകരമായി പൂര്ത്തിയായി. തിങ്കളാഴ്ച മുതല് റോബോട്ടിക് സര്ജറികള് സാധാരണ പോലെ നടക്കും. റോബോട്ടിക് സര്ജറിക്ക് നേതൃത്വം നല്കിയ ഡോ. സതീശന്റെ നേതൃത്വത്തിലുള്ള മുഴുവന് ടീമിനേയും അഭിനന്ദിക്കുന്നു.

ALSO READ: എക്‌സിറ്റ് പോള്‍ ഫലം പുറത്ത്; ബിജെപിക്ക് ജയം പ്രവചിച്ച് അഞ്ച് സര്‍വേകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk