ആലപ്പുഴ മെഡിക്കൽ കോളജല്ല, ഏത് സർക്കാർ ആശുപത്രി ആയാലും ഗുണനിലവാരമുള്ള ചികിത്സ ഉറപ്പാക്കണം: മന്ത്രി വീണ ജോർജ്

ആലപ്പുഴ മെഡിക്കൽ കോളജല്ല , ഏത് സർക്കാർ ആശുപത്രി ആയാലും ഗുണനിലവാരമുള്ള ചികിത്സ ഉറപ്പാക്കണം എന്ന് മന്ത്രി വീണ ജോർജ്.അതിൽ ഒരു പിഴവും ഉണ്ടാകില്ല എന്നും അങ്ങനെ ഉണ്ടായാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

ALSO READ: വരാൻ പോകുന്നത് ഇടതുപക്ഷത്തിന്റെ വസന്തകാലമായിരിക്കും, ഇടതുപക്ഷത്തെ ആക്രമിക്കുന്ന വാദങ്ങൾ തിരിഞ്ഞു കൊത്തും എന്നത് കോൺഗ്രസ് മനസിലാക്കണം: ഐ ബി സതീഷ് എംഎൽഎ

മൂന്ന് വിഷയത്തിന് പ്രത്യേക അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്.സർക്കാരിലേക്ക് സമർപ്പിച്ച റിപ്പോർട്ട് ഒന്ന് കൂടെ ചെക്ക് ചെയ്തു റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.കൃത്യമായ നടപടികൾ സ്വീകരിക്കുമെന്നും മെഡിക്കൽ കോളേജുകളെ സംബന്ധിച്ചിടത്തോളം അന്വേഷണസംവിധാനം ഉണ്ടാക്കാനും തീരുമാനിച്ചിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.

കൃത്യമായ സ്ഥിരം സംവിധാനം ഉണ്ടാക്കും, ചില ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തുന്നുണ്ട്,അത് തെറ്റാണ് ചെയ്യാൻ പാടില്ല, പൊതുവായ പ്രവർത്തനങ്ങളും ആരോഗ്യപ്രവർത്തകരുടെ പ്രവർത്തനങ്ങളും പരിശോധിക്കുന്നുണ്ട്.ചില ആളുകൾ അത്തരം പ്രവർത്തനങ്ങൾ നടത്തുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: പട്ടിക ജാതി പട്ടിക വർഗ മേഖലകളിൽ എൽഡിഎഫ് മുന്നോട്ടു വെച്ച നയങ്ങൾ നടപ്പിലാക്കും, മന്ത്രി പദവി തീരുമാനത്തിൽ സന്തോഷം: ഒ ആർ കേളു

കൊച്ചിയിലെ ഡിഎൽഎഫിലെ രോഗബാധ ഗൗരവതരമായ ആരോഗ്യ വിഷയമെന്നും മന്ത്രി പറഞ്ഞു.ആരോഗ്യ വകുപ്പിനുo മുൻസിപ്പാലിറ്റിക്കും ആദ്യ ഘട്ടത്തിൽ വിവരങ്ങൾ ഇല്ലായിരുന്നു.486 പേർക്ക് രോഗബാധ എന്നാണ് ഇതുവരെയുള്ള വിവരം.വെള്ളം പരിശോധനക്ക് അയച്ചു,ആരോഗ്യ പ്രവർത്തകർ ഫ്ളാറ്റ് സമുച്ചയം സന്ദർശിച്ചു.ഫ്ളാറ്റിലെ നിലവിലുള്ള കുടിവെള്ള വിതരണം നിർത്താൻ നിർദേശം നൽകി.പൊതുജനാരോഗ്യ നിയമപ്രകാരം നോട്ടിസും നൽകി. ഒരു താമസക്കാരന്റെ ഫോൺ കോളാണ് വിവരം പുറത്ത് കൊണ്ടുവന്നത്.ഫ്ളാറ്റുകളിൽ കുടിവെള്ള ലൈനും മലിന ജല പൈപ്പുകളും ഓഡിറ്റിന് വിധേയമാക്കണം എന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News