എല്ലാ മാസവും മന്ത്രിതലത്തിൽ പകർച്ചവ്യാധി വ്യാപനം വിലയിരുത്തുന്നുണ്ട്; ശാസ്ത്രീയമായ ഇടപെടലിലൂടെ മഞ്ഞപ്പിത്ത വ്യാപനവും തടയാനായി: മന്ത്രി വീണാ ജോർജ്

എല്ലാ മാസവും മന്ത്രിതലത്തിൽ പകർച്ചവ്യാധി വ്യാപനം വിലയിരുത്തുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ശാസ്ത്രീയമായ ഇടപെടലിലൂടെ മഞ്ഞപ്പിത്ത വ്യാപനവും തടയാനായെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. പകർച്ചവ്യാധികളുടെ വ്യാപനത്തിന് ഉയർന്ന സാധ്യതയുള്ള ഇടമാണ് കേരളം. വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന ജാഗ്രത പ്രവർത്തനങ്ങളാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. ജാഗ്രത കലണ്ടർ പ്രകാരമുള്ള പ്രവർത്തനം ഈ വർഷം തുടക്കം തന്നെ ചെയ്തിരുന്നു. പകർച്ചവ്യാധി വ്യാപനത്തിന്റെ തോത് വിലയിരുത്തി തുടർപ്രവർത്തനങ്ങൾ നടത്തിവരികയാണ്.

Also Read: കുര്‍ബാന തര്‍ക്കം; നാളെ മുതല്‍ ഏകീകൃതകുര്‍ബാന നടപ്പാക്കണമെന്നാവര്‍ത്തിച്ച് മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍

ദ്രുത കർമ്മ സേനയുടെ പ്രവർത്തനം സംസ്ഥാനത്ത് കൃത്യമായി നടന്നുവരുന്നുണ്ട്. വെള്ളി, ശനി, ഞായർ ഡ്രൈ ഡേ ആചരിക്കുന്നു. ഡെങ്കു ഔട്ട് ബ്രേക്ക് പിടിച്ചുനിർത്തുന്നതിന് സാധിച്ചു. എലിപ്പനിയുടെ ഔട്ട് ബ്രേക്കും തടയാൻ സാധിച്ചു. കൊതുക് നശീകരണ പ്രവർത്തനങ്ങൾ തുടർന്ന് വരുന്നു. പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ മനുഷ്യരിലേക്ക് പകരാതിരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ടി വി ഇബ്രാഹിം എംഎൽഎ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മന്ത്രി.

Also Read: ‘രാഹുലിന് മറുപടി പറയേണ്ട ബാധ്യത എനിക്കില്ല; ഇത്തരം കുബുദ്ധികള്‍ക്ക് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാവും എന്നതുകൊണ്ട് മാത്രം വിശദീകരണം’: ജെയ്ന്‍ രാജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News