ഹൈറിസ്ക്ക് കോൺടാക്റ്റ് മുഴുവൻ പരിശോധിക്കും; മന്ത്രി വീണാ ജോർജ്

നിപ പ്രതിരോധ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു എന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പുതുതായി നിപ സ്ഥിരീകരിച്ച വ്യക്തി ആദ്യ കേസുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇപ്പോൾ ചികിത്സയിൽ ഉള്ളവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞതായി മന്ത്രി വ്യക്തമാക്കി. പോസിറ്റീവ് ആയവരുടെ ഫോൺ ലൊക്കേഷൻ കൂടി എടുത്ത് ഏതെങ്കിലും സ്ഥലം വിട്ടു പോയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

ALSO READ:സുരക്ഷാ ഉദ്യോഗസ്ഥരുടെ ജീവത്യാഗത്തില്‍ രാജ്യം തേങ്ങുമ്പോള്‍ ജി 20 ഉച്ചകോടിയുടെ വിജയം ആഘോഷിച്ച് പ്രധാനമന്ത്രി

ആദ്യ വ്യക്തിയിൽ നിന്നാണ് ഇപ്പോൾ ഉള്ള പോസിറ്റീവ് കേസുകൾ എന്നും മന്ത്രി പറഞ്ഞു.
ആദ്യത്തെ വ്യക്തിയിൽ നിന്ന് സമ്പർക്കത്തിൽ ള്ളെ മുഴുവൻ ആളുകളെയും പരിശോധിക്കും.ലക്ഷണം ഇല്ലാത്തവരെയും പരിശോധിക്കും. ഹൈറിസ്ക്ക് കോൺടാക്റ്റ് മുഴുവൻ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഒരു ദിവസം പരിശോധിക്കുന്ന സാമ്പിളുകൾ വളരെ വലുതാണ് എന്നും മന്ത്രി പറഞ്ഞു.

ALSO READ:കടമക്കുടിയിലെ ആത്മഹത്യ; മൊബൈൽ ഫോണുകൾ വിദഗ്ധ പരിശോധനയ്ക്കായി ഫോറൻസിക്കിന് കൈമാറി

നെഗറ്റിവ് ആണെങ്കിലും ഐസൊലേഷനിൽ തുടരണമെന്നും 22 ദിവസം എന്നതാണ് കണക്ക് എന്നും മന്ത്രി വ്യക്തമാക്കി. പ്രൈവറ്റ് ഹോസ്പിറ്റൽ സർക്കാർ ഹോസ്പിറ്റൽ പ്രതിനിധികളുടെ യോഗം വിളിച്ചിട്ടുണ്ട്തെറ്റായ വാർത്തകൾകെതിരെ ജാഗ്രത പാലിക്കണം.ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News