മലപ്പുറത്തെ നിപ രോഗബാധയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല, സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രിയെ കാണും; മന്ത്രി വീണാ ജോർജ്

മലപ്പുറത്തെ നിപ രോഗ വ്യാപനത്തോടനുബന്ധിച്ച് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് മന്ത്രി വീണ ജോർജ്.  കഴിഞ്ഞ ദിവസമാണ് മലപ്പുറത്ത് നിപ സ്ഥിരീകരിച്ചത്. ഇതനുസരിച്ച് ഇവിടെ പ്രോട്ടോകോൾ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നിലവിൽ 175 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. ഇതിൽ 13 പേരുടെ സാമ്പിളുകൾ നെഗറ്റീവും 26പേർ ഹൈറിസ്ക് കാറ്റഗറിയിലുമാണ് ഉള്ളതെന്ന് മന്ത്രി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രിയെ കാണുമെന്നും നിപ അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുമെന്നും കേരളത്തിന് എയിംസ് വേണമെന്ന് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.

ALSO READ: ‘ഒരു ദുരന്തഘട്ടത്തിൽ നിൽക്കുന്ന കേരളത്തെ ഇനിയും അപമാനിക്കരുത്’: വയനാട് വ്യാജ വാർത്തയിൽ പ്രതികരിച്ച് മന്ത്രി കെ രാജൻ

മലപ്പുറത്തെ നിപ രോഗബാധിത മേഖലയിൽ വലിയ തോതിൽ രോഗവ്യാപനം ഇല്ലെന്ന് ഉറപ്പാക്കാനാണ് ശ്രമം, രോഗവ്യാപനത്തിന് സാധ്യത കുറവാണ്. പ്രദേശത്ത് രോഗലക്ഷണങ്ങളുള്ള മുഴുവൻ ആളുകളുടെയും സാമ്പിളുകൾ പരിശോധിക്കും. മരിച്ച യുവാവ് ബെംഗളൂരുവിലാണ് പഠിച്ചത്. അതുകൊണ്ട് തന്നെ കർണാടക സർക്കാരുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് ഒരു യുവാവിന് മങ്കിപോക്സ് രോഗബാധയുള്ളതായി സംശയിക്കുന്നതായും മന്ത്രി പറഞ്ഞു.  ഇദ്ദേഹം നിലവിൽ മഞ്ചേരി ആശുപത്രിയിലാണുള്ളത്. യുവാവ് തുടക്കം മുതൽ മുൻകരുതലുകൾ എടുത്തിരുന്നെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News