കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന ശസ്ത്രക്രിയാ പിഴവിൽ ഡോക്ടർക്കെതിരെ നടപടിയെടുത്തതായി മന്ത്രി വീണ ജോർജ്. ചികിത്സാ പിഴവ് കർശനമായി പരിശോധിക്കും. തെറ്റിനെ തെറ്റായി തന്നെ കാണും. ഡോക്ടർക്ക് എതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. എല്ലാ മെഡിക്കൽ കോളേജുകളും ഇങ്ങനെയാണ് എന്ന് കാണിക്കാൻ വ്യാപക പ്രചരണം നടക്കുന്നു. ചികിത്സാ പിഴവ് എല്ലാ കാലഘട്ടങ്ങളിലും ഉണ്ടായിട്ടുണ്ട്.
സർക്കാർ ആശുപത്രികളിൽ മാത്രമല്ല സ്വകാര്യ ആശുപത്രികളിലും ചികിത്സ പിഴവ് സംഭവിക്കാറുണ്ട്. ഒരിടത്തും ചികിത്സാ പിഴവ് അനുവദിക്കാൻ കഴിയില്ല. നീതിആയോഗ് കണക്കുകളിൽ ഡോക്ടർ രോഗി അനുപാതത്തിൽ മുന്നിൽ നിൽകുന്നത് കേരളമാണ്. ഇന്ത്യയിൽ തന്നെ ആരോഗ്യമേഖലയിൽ മികച്ച സംസ്ഥാനമാണ് കേരളം. അത്തരം ഒരു സംസ്ഥാനത്തെയാണ് അടിസ്ഥാനരഹിതമായ കരിവാരിത്തേക്കാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here