കുവൈറ്റ് ദുരന്തം; ഇന്നുതന്നെ മൃതദേഹങ്ങൾ കൊണ്ടുവരാനുള്ള നടപടിക്രമങ്ങളാണ് നടത്തുന്നത്: മന്ത്രി വീണാ ജോർജ്

കുവൈറ്റ് ദുരന്തത്തിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ കൊണ്ടുവരാനുള്ള നടപടിക്രമങ്ങളാണ് നടത്തുന്നത് മന്ത്രി വീണാ ജോർജ്. മൃതദേഹങ്ങൾ കൊച്ചിയിൽ എത്തിക്കും. 25 ആംബുലൻസുകൾ മൃതദേഹങ്ങൾ കൊണ്ടുപോകാൻ തയ്യാറാക്കി നിർത്തിയിട്ടുണ്ട്. 23 പേരുടെ മരണം സ്ഥിരീകരിച്ചു. ഇന്നുതന്നെ മൃതദേഹങ്ങൾ കൊണ്ടുവരാനുള്ള നടപടിക്രമങ്ങളാണ് നടത്തുന്നത്. കുവൈറ്റിൽ നിന്നും പുറപ്പെടുന്ന സമയം പിന്നീട് അറിയാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. കുവൈറ്റിലേക്ക് പുറപ്പെടുന്നതിന് മുൻപ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന മന്ത്രി.

Also Read: കുവൈറ്റ് ദുരന്തം; മരണപ്പെട്ടവരുടെ മൃതദേഹം വീടുകളിലെത്തിക്കാനുള്ള അടിയന്തര ഇടപെടലിന് നോർക്കയോട് നിർദേശിച്ച് മുഖ്യമന്ത്രി

അതേസമയം, കുവൈറ്റ് ദുരന്തത്തിൽ മരണമടഞ്ഞവരുടെ മൃതദേഹം വീടുകളിലെത്തിക്കാനുള്ള അടിയന്തര ഇടപെടലിന് നോർക്കയോട് നിർദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മൃതദേഹം കേരളത്തിലെത്തിയാലുടൻ വിമാനത്താവളത്തിൽ നിന്ന് പ്രത്യേക ആംബുലൻസുകളിൽ വീടുകളിലേക്ക് കൊണ്ടുപോകും. ഇതിനാവശ്യമായ ക്രമീകരണങ്ങൾ അടിയന്തരമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്കയ്ക്ക് നിർദ്ദേശം നൽകി.

Also Read: അഞ്ച് വിദ്യാർഥികൾ 33 ലക്ഷം പിഴ അടയ്ക്കണം; സമരം ചെയ്ത വിദ്യാർഥികളോട് പ്രതികാര നടപടിയുമായി കോഴിക്കോട് എൻ ഐ ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News