മലപ്പുറത്ത് നിപ സമ്പർക്ക പട്ടികയിലുള്ള 7 പേരുടെയും ഫലം നെഗറ്റീവ്: മന്ത്രി വീണ ജോർജ്

മലപ്പുറത്ത് നിപ സമ്പർക്കപ്പട്ടികയിലുള്ള ഏഴു പേരുടെയും പരിശോധനാ ഫലം നെഗറ്റിവെന്ന് മന്ത്രി വീണാ ജോർജ്. രണ്ടു പഞ്ചായത്തുകളിലെ കടുത്ത നിയന്ത്രണം തുടരും. പ്ലസ് വൺ അലോട്ട്മെൻ്റ് കർശന നിയന്ത്രണങ്ങളോടെ നടത്തും. പ്രോട്ടോകോൾ പാലിച്ചായിരുന്നു മരിച്ച കുട്ടിയുടെ സംസ്കാരം. കുട്ടിയുടെ ബന്ധുക്കളുൾപ്പെടെ അടുത്ത് ഇടപഴകിയ ആർക്കും രോഗലക്ഷണമില്ല. സമ്പർക്ക പട്ടികയിലുള്ള രോഗലക്ഷണമുണ്ടായിരുന്ന ആറു പേരുടെയും പ്രദേശത്തുള്ള മറ്റൊരാളുടെയും പരിശോധനാ ഫലം നെഗറ്റീവായത് ആശ്വാസമായി.

Also Read: ‘കർണാടകയ്ക്ക് കർണാടകയുടേതായ പ്രശ്നങ്ങളുണ്ട്; ബന്ധുക്കളുടെ പരാതി വൈകാരികമാണ്’: വിചിത്രവാദവുമായി കർണാടക പിസിസി ജനറൽ സെക്രട്ടറി

രോഗത്തിൻ്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. സമീപത്തെ കാട്ടിൽ നിന്ന് അമ്പഴങ്ങ കഴിച്ചതായി കൂട്ടുകാരിൽ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്. ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളിൽ വീടുകയറിയുള്ള സർവേ തുടരുകയാണ്. സാമുഹ്യ അകലം പാലിച്ച് കർശന നിയന്ത്രണത്തോടെ പ്ലസ് വൺ അലോട്മെൻ്റ് നടത്തുമെന്നും മന്ത്രി പറഞ്ഞു.

Also Read: അങ്കോള അപകടം: സിഗ്നൽ കിട്ടിയ ഭാഗത്ത് ലോറിയില്ല, തിരച്ചിൽ പുഴയിലേക്ക്: കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബെര ഗൗഡ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News