എങ്ങനെയാണ് പകരം വയ്ക്കുക? പകരക്കാരനില്ലാത്ത മഹാ പ്രതിഭയ്ക്ക് ആദരവോടെ വിട; അനുശോചിച്ച് മന്ത്രി വീണ ജോർജ്

എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് മന്ത്രി വീണ ജോർജ്.
എങ്ങനെയാണ് പകരം വയ്ക്കുക? എന്നാണ് അദ്ദേത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഫേസ്ബുക് പോസ്റ്റിൽ മന്ത്രി കുറിച്ചത്. മാധ്യമ പ്രവര്‍ത്തകയായി അദ്ദേഹത്തിന്റെ മുന്നില്‍ അഭിമുഖത്തിന് ഇരിക്കുമ്പോള്‍ എന്റെ മനസില്‍ ഉണ്ടായിരുന്നത് ചോദിക്കാനുള്ള ചോദ്യങ്ങളല്ലായിരുന്നു. പകരം അദ്ദേഹത്തിന്റെ അക്ഷരങ്ങളും കഥാപാത്രങ്ങളുമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്ത അറിയുമ്പോഴും മനസില്‍ നിറയുന്നത് അതുതന്നെയാണ് എന്നാണ് മന്ത്രി കുറിച്ചത്. അനശ്വരമായ ആ അക്ഷരങ്ങളും കഥാപാത്രങ്ങളും! പകരക്കാരനില്ലാത്ത മഹാ പ്രതിഭയ്ക്ക് ആദരവോടെ വിട എന്നാണ് മന്ത്രിയുടെ അനുശോചന പോസ്റ്റ്.

മന്ത്രി വീണ ജോർജിന്റെ ഫേസ്ബുക് പോസ്റ്റ്

എങ്ങനെയാണ് പകരം വയ്ക്കുക?

ഒരു ജന്മം മുഴുവന്‍ രണ്ടാം ഊഴത്തിനായി കാത്തിരുന്ന ഒരു മനുഷ്യന്റെ ജീവിതത്തെ… ആ മനുഷ്യനെ തന്നെ ഒരു ഇതിഹാസമാക്കി മാറ്റിയ ആ പ്രതിഭയെ… വിമലയുടെ കാത്തിരിപ്പിനെ ലോക സാഹിത്യത്തില്‍ അനശ്വരമാക്കിയ വൈഭവത്തെ… അപ്പുണ്ണിയിലൂടെ മനുഷ്യ മനസുകളെ ചമയ്ക്കുന്ന നേര്‍ത്ത നേര്‍ത്ത നൂലിഴകളെ അനാവരണം ചെയ്ത കരവിരുതിനെ…

മാധ്യമ പ്രവര്‍ത്തകയായി അദ്ദേഹത്തിന്റെ മുന്നില്‍ അഭിമുഖത്തിന് ഇരിക്കുമ്പോള്‍ എന്റെ മനസില്‍ ഉണ്ടായിരുന്നത് ചോദിക്കാനുള്ള ചോദ്യങ്ങളല്ലായിരുന്നു. പകരം അദ്ദേഹത്തിന്റെ അക്ഷരങ്ങളും കഥാപാത്രങ്ങളുമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്ത അറിയുമ്പോഴും മനസില്‍ നിറയുന്നത് അതുതന്നെയാണ്. അനശ്വരമായ ആ അക്ഷരങ്ങളും കഥാപാത്രങ്ങളും! പകരക്കാരനില്ലാത്ത മഹാ പ്രതിഭയ്ക്ക് ആദരവോടെ വിട.

also read: ‘എംടിയുമായുള്ളത് 50 വർഷത്തെ ബന്ധം’: എം ടി യുടെ വിയോഗത്തിൽ അനുശോചിച്ച് കമൽ ഹാസൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration