ആദിവാസി യുവാവിന് ചികിത്സ വൈകിയെന്ന ആരോപണം: മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് നിർദ്ദേശം നൽകി

കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ആദിവാസി യുവാവിന് ചികിത്സ വൈകിയെന്ന ആരോപണത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി.

കഴിഞ്ഞ ദിവസം മഞ്ഞപ്പിത്തം ബാധിച്ച ആദിവാസി യുവാവ് മരിച്ചതിനെ തുടർന്ന് ബന്ധുക്കൾ ആരോപണവുമായി എത്തിയിരുന്നു. രാജേഷ് 22കാരനായ കണ്ണൂർ അയ്യൻകുന്ന് കുട്ടുകപ്പാറയിലെ രാജേഷ് ആണ് മരിച്ചത്. ചികിത്സ വൈകിയത് ഇരിട്ടി താലൂക്ക് ആശുപത്രിയിലും പരിയാരം മെഡിക്കൽ കോളേജിലും ആണെന്നാണ് ആരോപണം. ആദ്യം ചികിത്സ തേടിയ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ നിന്നും രക്തപരിശോധന ഫലമുൾപ്പെടെ വൈകിയെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

ALSO READ: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് മുടങ്ങാതെ ശമ്പളം നല്‍കുന്നു, ശമ്പളമില്ലാതെ ജോലി ചെയ്യുന്നുവെന്നത് വ്യാജ പ്രചാരണം: മന്ത്രി ആന്റണി രാജു

ശേഷം രാത്രി തന്നെ പരിയാരം എത്തിച്ചെങ്കിലും ഇന്നലെ വൈകുന്നേരം വരെ മതിയായ ചികിത്സ രാജേഷിനു നൽകിയില്ലെന്ന് കുടുംബം ആരോപിക്കുന്നു. പുലർച്ചെ രോഗം മൂർച്ഛിച്ചതോടെയാണ് ഐസിയുവിലേക്ക് മാറ്റിയെങ്കിലും ആറ് മണിയോടെ രാജേഷ് മരിച്ചു.

ALSO READ: ജനങ്ങള്‍ കാര്യങ്ങള്‍ മനസിലാക്കുമ്പോള്‍, കേന്ദ്രം പ്രതികരിക്കാന്‍ നിര്‍ബന്ധിതരാകുന്നു: മുഖ്യമന്ത്രി

പരിയാരം മെഡിക്കൽ കോളേജ് അധികൃതർ ചികിത്സയിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും ചികിത്സ വൈകിയെന്ന ബന്ധുക്കളുടെ ആരോപണം നിഷേധിക്കുകയും ചെയ്തു. അയാൾ ഗുരുതരാവസ്ഥയിലായിരുന്നുവെന്നും ഡയാലിസിസ് ഉൾപ്പെടെ നടത്തിയെന്നും ചികിത്സയിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും പരിയാരം മെഡിക്കൽ കോളേജ് അധികൃതർ വിശദീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News