കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ നടത്തിയ അസഭ്യ പരാമര്‍ശത്തില്‍ സോഷ്യൽമീഡിയയിൽ വിമർശനവും ട്രോളുകളും ഉയരുകയാണ്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ എത്താന്‍ വൈകിയതില്‍ ആണ് കെ സുധാകരന്റെ അസഭ്യ പരാമര്‍ശം. ഈ സംഭവത്തെ സൂചിപ്പിച്ച് കൊണ്ട് മന്ത്രി വീണാ ജോർജ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റും ഇപ്പോൾ ശ്രദ്ധനേടുകയാണ്. ‘ശേഷം മൈക്കിൽ സമരാഗ്നി’ എന്ന തലക്കെട്ടോടെ മൈക്കിന്റെ ഫോട്ടോ പങ്കുവെച്ച് കൊണ്ടാണ് വീണാ ജോർജിന്റെ പോസ്റ്റ്.
ALSO READ:‘മമ്മൂക്കാ സോറി, ഞാൻ ഒരുപാട് കഷ്ടപ്പെടുത്തി’, വേദിയിൽ ഹൃദയം തൊടുന്ന വാക്കുകളുമായി വൈശാഖ്
ആലപ്പുഴ ഡിസിസി ഓഫീസില്‍ വെച്ചായിരുന്നു സംഭവം. അതേസമയം സമരാഗ്നി പരിപാടിക്കിടയിൽ നിന്ന് കെ സുധാകരൻ ദേഷ്യപ്പെട്ട് മടങ്ങി. ഡിസിസി പ്രസിഡന്റ് ബാബു പ്രസാദ് അടക്കമുള്ള ഭാരവാഹികള്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങാന്‍ കെ സുധാകരന്‍ തയ്യാറായില്ല.
സംഭവത്തിൽ താനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മില്‍ ഒരു അഭിപ്രായ ഭിന്നതയും ഇല്ലെന്നാണ് കെ സുധാകരന്‍ പറയുന്നത്. സതീശനും താനും ജ്യേഷ്ഠാനുജന്മാരെ പോലെയാണ്. മാധ്യമങ്ങളാണ് തന്നോട് മാപ്പു പറയേണ്ടത്. മാധ്യമങ്ങളാണ് വിവാദം ഉണ്ടാക്കിയതെന്നുമാണ് സുധാകരന്‍ പറയുന്നത്.പ്രതിപക്ഷ നേതാവിനോട് തനിക്ക് ഒരു ദേഷ്യവും ഇല്ല. മാധ്യമങ്ങളോട് മര്യാദ കാണിച്ചില്ല എന്ന് തോന്നി, അതേ പറഞ്ഞിട്ടുള്ളൂവെന്നാണ് സുധാകരൻ പറയുന്നത്. എന്നാല്‍ മാധ്യമങ്ങള്‍ ഇങ്ങനെ ഒരു പ്രചാരണം കൊടുത്തത് ശരിയായില്ല എന്നാണ് സുധാകരൻ പറയുന്നത്.
ഇത്തരത്തിലുള്ള വിവാദങ്ങള്‍ തെരഞ്ഞെടുപ്പിനെയും സമരാഗ്‌നി പ്രക്ഷോഭ പരിപാടിയേയും ബാധിക്കുമെന്നാണ് ഹൈക്കമാന്‍ഡ് നൽകിയ മുന്നറിയിപ്പ്.
ALSO READ: റേഷന്‍കാര്‍ഡ് മസ്റ്ററിംഗ് മാര്‍ച്ച് മാസം അവസാനത്തോടെ പൂര്‍ത്തിയാക്കണം; നിര്‍ദേശം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here