മരുന്നുകളുടെ അമിത ഉപയോഗത്തിനെതിരെ ജാഗ്രത വേണമെന്ന് മന്ത്രി വീണാ ജോർജ്. സൗഖ്യം സദാ ആൻ്റിബയോട്ടിക് സാക്ഷരതാ യജ്ഞത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ടയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വലിയ വിപത്തിനെതിരായുള്ള പോരാട്ടമാണ് സൗഖ്യം സദാ ക്യാമ്പയിനെന്നും തുടർന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.
വിദ്യാർഥികൾക്ക് സൗഖ്യം സദാ ക്യാമ്പെയ്നിൻ്റെ ചാർട്ട് നൽകിയാണ് മന്ത്രി വീണ ജോർജ് സാക്ഷരതാ യജ്ഞം ഉദ്ഘാടനം ചെയ്തത്. ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിൻ്റെ സ്പാര്‍ക്ക് പദ്ധതിയുടെ ഭാഗമായാണ് സൗഖ്യം സദാ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
സംസ്ഥാന വ്യാപകമായി 343 പഞ്ചായത്തുകളില്‍ ആൻ്റിബയോട്ടിക് സാക്ഷരത യജ്ഞം സംഘടിപ്പിക്കും. ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പും നാഷണല്‍ സര്‍വീസ് സ്‌കീം വിഎച്ച്എസ്ഇ വിഭാഗവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയിൽ പത്തനംതിട്ട മുൻസിപ്പൽ ചെയർമാൻ സർക്കാർ ഹുസൈൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സംസ്ഥാന ഡ്രഗ്സ് കൺട്രോളർ കെ. സുജിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here