മന്ത്രി വീണാ ജോർജിന്റെ വാഹനം അപകടത്തിൽപ്പെട്ടു; മന്ത്രിയും കൂടെയുള്ളവരും ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു

ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വാഹനം അപകടത്തിൽപ്പെട്ടു. മഞ്ചേരിയിൽ വച്ചാണ് അപകടം ഉണ്ടായത്. വയനാട് ദുരന്ത സ്ഥലത്തേക്ക് പോകുന്ന വഴിയാണ് അപകടം. നിലവിൽ മന്ത്രിക്കും ഒപ്പം ഉണ്ടായിരുന്നവർക്കും മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രാഥമിക ചികിത്സ നൽകുകയാണ്. മന്ത്രിയുടെ കൈയ്ക്ക് പരിക്കേറ്റെങ്കിലും അപകടനിലയില്ല.

Also Read: ഉരുൾപൊട്ടല്‍ ദുരന്തം: ചൂരല്‍മല ടൗണ്‍ വരെ വൈദ്യുതി എത്തിച്ചു, പുന:സ്ഥാപന പ്രവര്‍‍ത്തനങ്ങള്‍ ഊര്‍‍ജ്ജിതം

അതേസമയം, ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 135 കടന്നു. 128 പേർക്ക് പരിക്കേറ്റു. 48 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ഇരുന്നൂറോളം പേരെ മുണ്ടക്കൈയിൽ നിന്നും സമീപപ്രദേശങ്ങളിൽ നിന്നും കാണാതായി. വിവിധ ആശുപത്രികളിലായി നിരവധി പേരാണ് ചികിത്സയിൽ തുടരുന്നത്. ചാലിയാർ പുഴയിലും വനമേഖലയിലുമായി അഗ്നിരക്ഷാസേനയും സൈന്യവും തിരച്ചിൽ തുടരുകയാണ്. സാധ്യമായ എല്ലാ സംവിധാനങ്ങളും രക്ഷാപ്രവർത്തനത്തിനായി എത്തിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News