മകളുടെ സുരക്ഷിത ജീവിതം സ്വപ്‌നം കണ്ട പിതാവ്; കല്ലമ്പലത്തെ കൊലപാതകം അതിക്രൂരമെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം കല്ലമ്പലത്തെ കൊലപാതകം അത്യന്തം വേദനാജനകമെന്ന് മന്ത്രി വീണാ ജോര്‍ജ്. അതിക്രൂരമായ സംഭവമാണ് അരങ്ങേറിയത്. മകള്‍ക്ക് സന്തോഷവും സുരക്ഷിതത്വവും നിറഞ്ഞ ജീവിതം സ്വപ്നം കണ്ട ആ അച്ഛന് ഇനിയത് കാണാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. കൊല്ലപ്പെട്ട രാജുവിന്റെ ഭാര്യ ജയയെയും മകള്‍ ശ്രീലക്ഷ്മിയെയും മകന്‍ ശ്രീഹരിയേയും കണ്ട ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

Also Read- ഇ.ഡിക്ക് മുന്നില്‍ ഹാജരാകാതെ ഷാജന്‍ സ്‌കറിയ; ഒളിവിലെന്ന് സൂചന

സന്തോഷം നിറഞ്ഞു നില്‍ക്കുന്ന വീട്ടില്‍ ക്രൂരമായ കൊലപാതകത്തിലൂടെ മരണത്തിന്റെ ദുഃഖം നിറച്ച മനോവികാരം അധമമാണ്. പ്രതികള്‍ക്ക് അര്‍ഹമായ കടുത്ത ശിക്ഷ തന്നെ ലഭിക്കത്തക്ക നിലയില്‍ അന്വേഷണവും കേസ് നടത്തിപ്പും ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഒ.എസ് അംബിക എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Also read- വിവാഹം കഴിഞ്ഞ് ആദ്യരാത്രിയില്‍ നവവധുവിന് വയറുവേദന; പരിശോധനയില്‍ ഏഴ് മാസം ഗര്‍ഭിണി; പിന്നാലെ കുഞ്ഞിന് ജന്മം നല്‍കി യുവതി

ഇന്നലെ പുലര്‍ച്ചെയാണ് കല്ലമ്പലത്ത് ക്രൂര കൊലപാതകം അരങ്ങേറിയത്. രാജുവിന്റെ അയല്‍വാസികൂടിയായ ജിഷ്ണുവും സുഹൃത്തുക്കളുമാണ് കൊല നടത്തിയത്. മകളെ വിവാഹം കഴിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് ജിഷ്ണു പല തവണ രാജുവിനെ സമീപിച്ചിരുന്നു. എന്നാല്‍ ജിഷ്ണുവിന്റഎ ക്രിമിനല്‍ പശ്ചാത്തലം കാരണം രാജു വിവാഹാഭ്യര്‍ത്ഥന നിരസിച്ചു. ഇതിനിടെ രാജു മകളുടെ വിവാഹം നിശ്ചയിച്ചു. ഇന്നലെ വിവാഹം നടക്കാനിരിക്കെയാണ് ജിഷ്ണുവും സംഘവുമെത്തി രാജുവിനെ ആക്രമിച്ചത്. ആദ്യം ആക്രമിച്ചത് മകളെയായിരുന്നു. തടയാനെത്തിയ രാജുവിന്റെ ഭാര്യയ്ക്കും ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. രാജുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News