പത്തനംതിട്ട കൊടുമൺ റോഡ് അലൈന്‍മെന്‍റ് വിവാദത്തില്‍ കോൺഗ്രസിന്റെ വെല്ലുവിളി ഏറ്റെടുത്ത് മന്ത്രി വീണ ജോര്‍ജിന്‍റെ ഭര്‍ത്താവ് ജോര്‍ജ് ജോസഫ്. ഭൂമി കയ്യേറിയെന്ന കോൺഗ്രസിന്റെ വാദം പൊളിഞ്ഞു. അളവെടുക്കല്‍ കോണ്‍ഗ്രസ് പ്രവർത്തകർ തടഞ്ഞു. മന്ത്രി വീണാ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫിന്റെ പരാതിയിലാണ് റവന്യൂ അധികൃതർ ഭൂമി അളന്നത്.
കൊടുമണ്ണിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിന് മുന്നിൽ അളന്നപ്പോൾ 23 മീറ്റർ വേണ്ടിടത്ത് 15 മീറ്റർ മാത്രമാണ് ഉണ്ടായിരുന്നത്. അതേസമയം, വീണാ ജോർജിന്റെ ഭർത്താവിന്റെ കെട്ടിടത്തിന്റെ ഇരുവശങ്ങളിലായി 15 ഉം 17 മീറ്ററും ഉണ്ടായിരുന്നു. ഇത് തന്നെയാണ് അളക്കുന്നതിന് മുൻപ് പറഞ്ഞ അളവും. ഈ അളവിൽ ജോർജ് ജോസഫ് മാറ്റം വരുത്തി എന്നായിരുന്നു കോൺഗ്രസ് ഉയർത്തിയ ആരോപണം. ഇതോടെ കോൺഗ്രസ് നേതാക്കൾ നിലപാട് മാറ്റി. വെല്ലുവിളിച്ച കോൺഗ്രസ് തന്നെ അളക്കുന്നത് തടസ്സപ്പെടുത്തിയതോടെ കാര്യങ്ങൾ വ്യക്തമായി എന്നാണ് ജോർജ് ജോസഫ് പറഞ്ഞത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here