ശബരിമല തീര്‍ത്ഥാടനത്തിനെത്തുന്നവര്‍ വലിയ സംതൃപ്തി രേഖപ്പെടുത്തിയെന്ന് മന്ത്രി വി എന്‍ വാസവന്‍ കൈരളി ന്യൂസിനോട് പറഞ്ഞു. സൗകര്യങ്ങളില്‍ എല്ലാവരും സന്തുഷ്ടരാണെന്നും വരുമാനം വര്‍ദ്ധിച്ചത് ഇതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. തീര്‍ത്ഥാടകരുടെ അഭൂതപൂര്‍വ്വമായ വര്‍ദ്ധനവാണ് ഇത്തവണ കണ്ടതെന്നും മുന്നൊരുക്കം ഫലം കണ്ടുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ദൈനംദിനം ശബരിമലയിലെ കാര്യങ്ങള്‍ രണ്ട് പ്രാവശ്യം പരിശോധിക്കുന്നുണ്ടെന്നും അത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒപ്പം വെര്‍ച്ച്വല്‍ ക്യൂ ബുക്കിങ് നടത്തുന്ന തീര്‍ത്ഥാടകര്‍ സമയത്ത് തന്നെ എത്തണമെന്നും ഇത് സംഘാടകര്‍ക്ക് സഹായമാവുമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: ബാങ്കുകളിൽ താൽക്കാലിക ജീവനക്കാരുടെ എണ്ണം സ്ഥിരം ജീവനക്കാരെക്കാൾ ക്രമാനുഗതമായി കൂടുന്നത് ആശങ്ക; ബെഫി
അതേസമയം പമ്പയിലും സന്നിധാനത്തും മഴ തുടരുകയാണ്. മഴയ്ക്കൊപ്പം ഇന്ന് ഉച്ചകഴിഞ്ഞ് കോടമഞ്ഞുമുണ്ടായിരുന്നു. രാവിലെ ആരംഭിച്ച മഴ ഉച്ചയോടെ ശമിച്ചെങ്കിലും ഉച്ചകഴിഞ്ഞ് വീണ്ടും ശക്തിപ്പെട്ടു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് രാവിലെ തീര്‍ഥാടകരുടെ തിരക്കില്ലായിരുന്നു. എന്നാല്‍ ഉച്ചകഴിഞ്ഞ് തിരക്ക് വീണ്ടും വര്‍ധിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here