‘സഭയ്ക്കും സമൂഹത്തിനും വേണ്ടി ജീവിതം സമർപ്പിച്ച ത്യാഗനിർഭരനായ ഇടയശ്രേഷ്ഠനായിരുന്നു ശ്രേഷ്ഠ കത്തോലിക്ക ബാവ’: മന്ത്രി വി.എൻ. വാസവൻ

മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മന്ത്രി വി എൻ വാസവൻ. യാക്കോബായ സഭയുടെ പ്രാദേശിക തലവനും ശ്രേഷ്ഠ കാത്തോലിക്കയുമായ അബൂന്‍ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയ്ക്ക് ആദരാഞ്ജലികൾ. പ്രതിസന്ധി ഘട്ടങ്ങളിൽ എല്ലാം സഭയെ ഒരുമിപ്പിച്ചു ചേർത്തുപിടിച്ച അധ്യാത്മിക തേജസിനെയാണ് അദ്ദേഹത്തിൻറെ വിയോഗത്തോടെ നഷ്ടമായിരിക്കുന്നത്. ബാവയുടെ വിയോഗം അൽമായർക്കും വൈദിക സമൂഹത്തിനും വൈദിക ശ്രേഷ്ടർക്കും താങ്ങാനാവത്ത ഒന്നാണ്. ആ വേദനയിൽ അവർക്കൊപ്പം പങ്കുചേരുന്നു.

Also read:വിദ്യാഭ്യാസ സാമൂഹിക മേഖലകളിൽ സഭയെ ക്രിയാത്മകമായി നയിച്ച വ്യക്തി, ശ്രേഷ്ഠ ഇടയൻ്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് നിയമസഭാ സ്പീക്കർ

പൊതു പ്രവർത്തകൻ എന്ന നിലയിൽ വ്യക്തിപരമായി ഏറെ അടുപ്പം ശ്രേഷ്ട ബാവയുമായി ഉണ്ടായിരുന്നു. മണർകാട് പള്ളി പെരുന്നാൾ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒട്ടനവധി തവണ ഒന്നിച്ച് പ്രവർത്തിക്കുവാൻ സാധിച്ചിട്ടുണ്ട്. പ്രതിസന്ധി ഘട്ടങ്ങളിൽ എല്ലാം വിശ്വാസി സമൂഹത്തെ ഒരുമിപ്പിച്ചു ചേർത്തുപിടിക്കാറുള്ള അദ്ദേഹത്തിന്റെ ആധ്യത്മിക നേതൃമികവ് ആരെയും അത്ഭുതപ്പെടുത്തുന്ന ഒന്നായിരുന്നു.

Also read:‘നിലപാടുകളിൽ അചഞ്ചലൻ’: ബസേലിയോസ് തോമസ് ബാവയുടെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

സഭയുടെ പുതിയ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തിയും ഭദ്രാസനങ്ങള്‍ സ്ഥാപിച്ചും സഭയ്ക്ക് വിസ്മയ വളര്‍ച്ച പ്രദാനം ചെയ്തതും അദേഹത്തിന്റെ പ്രവർത്തമികവിന്റെ തെളിവുകളായി നമ്മൾക്ക് മുന്നിലുണ്ട്. കേരളീയ വിശ്വാസ സമൂഹത്തെ നന്മയുടെ വഴിയിൽ നയിച്ച അധ്യാത്മിക തേജസിനെയാണ് നഷ്ടമായിരിക്കുന്നത്. ബാവയുടെ വിയോഗം അൽമായർക്കും വൈദിക സമൂഹത്തിനും വൈദിക ശ്രേഷ്ഠർക്കും താങ്ങാനാവത്ത ഒന്നാണ്. ആ വേദനയിൽ അവർക്കൊപ്പം പങ്കുചേരുന്നു. ശ്രേഷ്ഠ ബാവയുടെ ഓർമ്മകൾക്ക് മുന്നിൽ ഒരിക്കൽ കൂടി ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും മന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News