‘ഗഫൂര്‍കാ ദോസ്ത് മടങ്ങി’, മന്ത്രി വി എന്‍ വാസവന്‍

മാമുക്കോയയുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് മന്ത്രി വി എന്‍ വാസന്‍

കുറിപ്പ്

സവിശേഷമായ കോഴിക്കോടന്‍ സംഭാഷണശൈലിയുമായി മലയാള സിനിമാലോകത്ത് ചിരിമുദ്രചാര്‍ത്തിയ മാമുക്കോയുടെ വേര്‍പാട് മലയാള സിനിമ ലോകത്തിന് വലിയ നഷ്ടമാണ്. നാടോടിക്കാറ്റ് എന്ന ചിത്രത്തില്‍ മാമുക്കോയ അഭിനയിച്ച ഗഫൂര്‍ എന്ന കഥാപാത്രം മലയാളിയുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ ഒന്നാണ്.

ഹാസ്യവേഷങ്ങള്‍ തന്റേതായ ശൈലിയിലൂടെ അവതരിപ്പിച്ച് മലയാളികളുടെ മനസ്സില്‍ ഇടം നേടിയ പ്രിയ താരം ഓര്‍ത്തു വെക്കാന്‍ ഒട്ടനവധി നല്ല രംഗങ്ങള്‍ മലയാളിക്ക് സമ്മാനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ കലാ ആസ്വാദകര്‍ക്കും ബന്ധുമിത്രാദികള്‍ക്കും ഉണ്ടായ ദുഃഖത്തില്‍ പങ്കുചേരുന്നു.

ആദരാഞ്ജലികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News